National

പ്രകാശ് കാരാട്ട് സിപിഎം കോര്‍ഡിനേറ്റര്‍

  • 29th September 2024
  • 0 Comments

ന്യൂഡല്‍ഹി: സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് പുതിയ ചുമതല. പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോഓഡിനേറ്ററായി പ്രകാശ് കാരാട്ട് പ്രവർത്തിക്കും. സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടര്‍ന്നാണ് ചുമതല. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം. മധുരയില്‍ ചേരുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെയാണ് ചുമതല.

Kerala

യുഎപിഎ കേസ്; സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്ന് പ്രകാശ് കാരാട്ട്

കോഴിക്കോട് പന്തീരാങ്കാവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയത് തെറ്റെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാര്‍ തെറ്റ് തിരുത്തണം. പൊലീസ് നിയമം തെറ്റായി ഉപയോഗിച്ചെന്നും കാരാട്ട് കൊച്ചിയില്‍ പറഞ്ഞു. നേരത്തെ വിഷയത്തില്‍ യെച്ചൂരിയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. യു.എ.പി.എ ചുമത്തിയത് സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

error: Protected Content !!