ശാസ്ത്രീയ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ സമയം എടുത്തേക്കാം; മയൂഖയ്ക്ക് മറുപടിയുമായി പൂങ്കുഴലി ഐപിഎസ്
പീഡനത്തിന് ഇരയായ സുഹൃത്തിന് നീതി ലഭിച്ചില്ലെന്ന ഒളിംപ്യന്‍ മയൂഖ ജോണിയുടെ ആരോപണത്തില്‍ പ്രതികരണവുമായി തൃശൂര്‍ റൂറല്‍ എസ്പി ജി.പൂങ്കുഴലി ഐപിഎസ്. കേസിനാസ്പദമായ സംഭവം നടന്നിട്ട് വര്‍ഷങ്ങളായതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചില്ലെന്ന് റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചതായും പൂങ്കുഴലി ഐപിഎസ് കൂട്ടിച്ചേര്‍ത്തു. ”ഞാന്‍ കേസ് പരിശോധിച്ചു, ഇതുവരെ അന്വേഷണത്തില്‍ ഒരു വീഴ്ചയുണ്ടതായി കണ്ടെത്തിയിട്ടില്ല. സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പരാതിയായതിനാല്‍ കേസില്‍ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം […]
