ഹയർ സെക്കൻഡറി ഫലം നാളെ; അതിവേഗം ‘പി.ആർ.ഡി ലൈവ്’ ആപ്പിൽ
ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പി.ആർ.ഡി ലൈവ്’ മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. നാളെ രാവിലെ 11ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഔദ്യോഗികമായി ഫല പ്രഖ്യാപനം നടത്തിയ ശേഷം ഉച്ചയ്ക്കു 12 മുതൽ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം […]
