ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ കോൾ റെക്കോർഡിങ് ആപ്പുകൾ ഇല്ല; സ്വകാര്യതക്ക് ഭീഷണിയാണെന്ന് ഗൂഗിൾ
ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ കോൾ റെക്കോർഡിങ് ആപ്പുകൾ ലഭ്യമാകില്ല. കഴിഞ്ഞ മാസം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് എല്ലാ റെക്കോർഡിങ് ആപ്പുകളും നിരോധിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്ലേ സ്റ്റോറിലെ എല്ലാ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും പ്രവര്‍ത്തന രഹിതമാകുമെങ്കിലും ഇൻ ബിൽറ്റ് കോൾ റെക്കോർഡിങ് ഫീച്ചറുമായി വരുന്ന ഫോണുകൾക്ക് മാറ്റങ്ങളുണ്ടാകില്ല. കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തലിലാണ് നിര്‍ണായക തീരുമാനം. വർഷങ്ങളായി കോൾ റെക്കോർഡിങ് ആപ്പുകൾക്കെതിരെ ഗൂഗിൾ തങ്ങളുടെ നിലപാട് വ്യക്തമാക്കാറുണ്ട് അത് കൊണ്ട് […]
