കര്‍ശന നടപടിയെടുക്കും; പികെ ശ്രീമതിയുടെ പരാതിയില്‍ ഇടപെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതിയുടെ പരാതിയില്‍ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശന്‍. പരാതിയില്‍ കര്‍ശന നടപടിയെടുക്കാന്‍ വിഡി സതീശന്‍ നിര്‍ദേശം നല്‍കി. പരാതി ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു. വ്യാജ വാര്‍ത്തകള്‍ക്കെതിരെ പികെ ശ്രീമതി പരാതി നല്‍കിയിരുന്നു. വ്യാജ വാര്‍ത്തകളില്‍ മാപ്പില്ലെന്നും മാനനഷ്ട കേസ് നല്‍കുമെന്നും പികെ ശ്രീമതി പ്രതികരിച്ചിരുന്നു. വാര്‍ത്ത നല്‍കിയ പലരും വിളിച്ചുവെന്നും കാലില്‍ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞതായും ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ വിളിച്ചു പിന്തുണ […]






