കര്‍ദ്ദിനാള്‍ ക്ലിമിസുമായി കൂടിക്കാഴ്ച്ച നടത്തി പികെ കുഞ്ഞാലിക്കുട്ടി എംപി, വിഷയമായത് രാഷ്ട്രീയ വിഷയങ്ങള്‍
കര്‍ദ്ദിനാള്‍ ക്ലിമ്മിസുമായി കൂടിക്കാഴ്ച നടത്തി പികെ കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫിന് മധ്യ തിരുവിതാംകൂറിലെ വോട്ട് നിര്‍ണായകമാണ്. രാഷ്ട്രീയ വിഷയങ്ങളും കര്‍ദ്ദിനാളുമായി സംസാരിച്ചു. എന്തെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയെന്നും എംപി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ മരിച്ചവരുടെ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ യുഡിഎഫ് ഏറ്റെടുക്കും. സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കോട്ടയത്ത് മാധ്യമങ്ങളെ കണ്ട ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. […]