‘വൻകിട മാളുകൾ ആരംഭിക്കാൻ വ്യാപാരി സംഘടനയും മുന്നിട്ടിറങ്ങണം’- പി കെ ബാപ്പു ഹാജിക്ക് ജന്മനാടിന്റെ ആദരം
കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി കെ ബാപ്പു ഹാജിക്ക് ജന്മനാട്ടിൽ വ്യാപാരികൾ ഉജ്വല സ്വീകരണം നൽകി. കുന്ദമംഗലം ടാക്സി സ്റ്റാൻറ് പരിസരത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബാപ്പു ഹാജിയെ മുക്കം റോഡിലെ വ്യാപാര ഭവനിലേക്ക് ആനയിച്ച പരിപാടി എം.പി എം.കെ.രാഘവൻ ഉൽഘടനം ചെയ്തു. യൂണിറ്റ് പ്രെസിഡഡന്റും ജില്ലാ സെക്രട്ടറിയുമായ എം ബാബുമോൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. വ്യാപാര മേഖലക്ക് പുത്തൻ മാറ്റങ്ങൾ നൽകി കേരളത്തിൽ വർധിച്ചു വരുന്ന വൻകിട മാളുകൾ […]
