National News

പ്രവാചക നിന്ദാ പരാമർശം;നൂപുര്‍ ശര്‍മയ്ക്ക് നോട്ടീസ്,ചോദ്യം ചെയ്യലിന് ഹാജരാകണം,സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് പീയൂഷ് ഗോയൽ

പ്രവാചക നിന്ദാ പരാമർശം മോദി സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ.ബിജെപി വക്താക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശം മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി ആവശ്യമായ നടപടി എടുക്കും. അവര്‍ സര്‍ക്കാരിന്റെ ഭാഗമല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചക നിന്ദയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.അതേസമയം […]

National News

മോദിയുടെ തോളിലേറി കുട്ടികൾ; പ്രതീക്ഷയുടെ പാലമെന്ന് വിശേഷിപ്പിച്ച് പിയൂഷ് ഗോയൽ

  • 3rd March 2022
  • 0 Comments

യുക്രൈനിലെ യുദ്ധ മുഖത്തുനിന്ന് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ ഗംഗ’ രക്ഷാപ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ മോദിയെ പ്രതീക്ഷയുടെ പാലമെന്ന് വിശേഷിപ്പിച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തോളിലേറി യുക്രൈനിൽ നിന്ന് രക്ഷപ്പെടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ഗ്രാഫിക്‌സും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം, മറ്റു രാജ്യങ്ങളിലെ വിദ്യാർഥികൾ രക്ഷാപ്രവർത്തനത്തിനായി ആവശ്യപ്പെടുന്നതും ചിത്രത്തില്‍ കാണാം. നിരവധി പേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തത്.

error: Protected Content !!