Kerala

മോഹൻലാല്‍ – മുഖ്യമന്ത്രി അഭിമുഖത്തിന് ചെലവായത് 11 ലക്ഷം രൂപ; ഉപയോഗിച്ചത് സര്‍ക്കാര്‍ ഫണ്ടെന്ന് വിവരാവകാശ രേഖ

  • 24th March 2026
  • 0 Comments

തിരുവനന്തപുരം: മോഹൻലാല്‍ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ചത് സർക്കാർ ഫണ്ടെന്ന് വിവരാവകാശ രേഖ.അഭിമുഖത്തിന് ചെലവായത് 11,21,000 രൂപയാണെന്നാണ് പുറത്തു വരുന്ന വിവരം.അതേസമയം, സർക്കാർ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ പകർപ്പില്‍ പറയുന്നു. തിരുവല്ല സ്വദേശി റിജോ വള്ളംകുളം ആണ് വിവരാവകാശ രേഖ പുറത്ത് വിട്ടത്. കണ്ടും മിണ്ടിയും ഇരുവർ എന്ന പേരിലാണ് മോഹൻലാല്‍ മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തിയത്.

Kerala News

അസാധ്യമായി ഒന്നുമില്ലെന്ന് അവർ തെളിയിച്ചു;സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സലിം കുമാർ

  • 18th March 2021
  • 0 Comments

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് നടനും കോണ്‍ഗ്രസ് സഹയാത്രികനുമായ സലിംകുമാര്‍ യുഡിഎഫ് പ്രചരണവേദിയില്‍. പെരുമ്പാവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പള്ളിയുടെ പ്രചരണ വേദിയിലെത്തിയാണ് സലിം കുമാറിന്റെ വിമര്‍ശനം. അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഒരു സര്‍ക്കാരാണിതെന്ന് എന്നാണ് പറയുന്നത്. അതേ വളരെ ശരിയാണ്. അറബികടല്‍ വരെ വില്‍ക്കാന്‍ പറ്റുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് സലിംകുമാറിന്റെ പരിഹാസം. അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച സർക്കാർ. ശരിയാണ് അസാധ്യമായി ഒന്നുമില്ലെന്ന് അവർ തെളിയിച്ചു. സത്യമാണ്.അറബിക്കടലൊക്കെ വിൽക്കാൻ പറ്റുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നിട്ടുണ്ടോ? പിന്നെ […]

error: Protected Content !!