Kerala

ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

  • 10th October 2023
  • 0 Comments

ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. 7000ഓളം മലയാളികൾ ഇസ്രായേലിൽ ഉണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നു. ഇസ്രയേലിലുള്ള മലയാളികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണെന്നും സാധ്യമാകുന്ന സാഹചര്യത്തില്‍ എല്ലാ വിധ സുരക്ഷയും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ഇസ്രായേലിൽ ഏതാണ്ട് 18000 ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. യുദ്ധം രൂക്ഷമാകുന്ന […]

Kerala

സംസ്ഥാന സർക്കാരിനെതിരെ വ്യാപകമായി നുണപ്രചാരണം നടക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

  • 8th October 2023
  • 0 Comments

കണ്ണൂർ∙ സംസ്ഥാന സർക്കാരിനെതിരെ വ്യാപകമായി നുണപ്രചാരണം നടക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള അധിക്ഷേപമാണ് ഇപ്പോഴത്തെ പ്രചാരണ രീതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ വിദഗ്ധരെ കെപിസിസി യോഗത്തിൽ പങ്കെടുപ്പിക്കുന്ന സ്ഥിതിയാണെന്നും ഇതിനെതിരെ കരുതൽ വേണമെന്നും കണ്ണൂർ അഞ്ചരക്കണ്ടിയിൽ നടത്തിയ കുടുംബയോഗത്തിൽ ‍മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. ‘ഇപ്പോൾ സോഷ്യൽ മീഡിയ വിദഗ്ധരെ കെപിസിസി യോഗത്തിൽത്തന്നെ പങ്കെടുപ്പിക്കുന്ന അവസ്ഥയായി. വലിയ കോൺഗ്രസ് നേതാക്കൾക്കൊപ്പം ഈ യോഗത്തിൽ സോഷ്യൽ മീഡിയ വിദഗ്ധരും പങ്കെടുക്കുന്നു. എങ്ങനെ പ്രചാരണങ്ങൾ സംഘടിപ്പിക്കണമെന്നാണ് […]

Kerala

പൊലീസിലെ അഴിമതികൾക്കെതിരെ ശക്തമായ നടപടി തുടരും; മുഖ്യമന്ത്രി പിണറായി വിജയൻ

  • 6th October 2023
  • 0 Comments

പൊലീസുകാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം. പൊലീസിലെ അഴിമതികൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രമാണെന്ന് ഉറപ്പാക്കണം ജനങ്ങൾക്ക് ആശ്രയ കേന്ദ്രമായി പൊലീസ് സ്റ്റേഷൻ മാറണം.തെറ്റായ പ്രവണതകൾ ഉടൻ തിരുത്തണം. എസ്‌പിമാർ സ്റ്റേഷനിൽ പരിശോധന നടത്തണം. കോഴിക്കോട് നടന്ന മലബാർ മേഖല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കർശന നിർദേശം നൽകിയത്. ലൈ​ഫ് മി​ഷ​ന്റെ വി​വി​ധ പ​ദ്ധ​തി​യി​ൽ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ജി​ല്ല ത​ല​ത്തി​ൽ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് […]

Kerala News

കോടിയേരിയുടെ തിരുവനന്തപുരം പൊതുദര്‍ശനംഅട്ടിമറിച്ചത് പിണറായി; കെ സുധാകരന്‍ എംപി

  • 3rd October 2023
  • 0 Comments

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പട്ടിട്ടും അത് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോടിയേരിയേക്കാള്‍ പിണറായി പ്രാധാന്യം നല്കിയത് വിദേശ പര്യടനത്തിനായിരുന്നു. വന്‍കിട മുതലാളിമാരുമായുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചിരുന്നതിനാല്‍ അതു മാറ്റിവയ്ക്കാന്‍ പിണറായി തയാറായില്ല. 2022 ഒക്ടോബര്‍ മൂന്നിന് കോടിയേരിയുടെ സംസ്‌കാരം കഴിഞ്ഞ് നാലാംതീയതി പുലര്‍ച്ചെ പിണറായി വിദേശത്തേക്കു പറന്നു. തിരുവനന്തപുരത്ത് പൊതുദര്‍ശനവും തുടര്‍ന്ന് വിലാപയാത്രയും നടത്തിയാല്‍ പിണറായിയുടെ വിദേശപര്യടനം […]

Kerala News

എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് സി.പി.എം; വി ഡി സതീശൻ

  • 30th September 2023
  • 0 Comments

എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍.ഡി.എഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള് പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ദേശീയ തലത്തില്‍ ബി.ജെ.പി സഖ്യത്തിന്റെ ഭാഗമായ ജെ.ഡി.എസിന്റെ മന്ത്രി കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലും പങ്കെടുത്തു. കേരളത്തില്‍ എന്‍.ഡി.എ – എല്‍.ഡി.എഫ് സഖ്യകക്ഷി […]

Kerala News

ഇ ഡിക്ക് മുന്നില്‍ ഹാജരാകുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം കെ കണ്ണൻ

  • 29th September 2023
  • 0 Comments

കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇ ഡി ക്ക് മുന്നിൽ ഹാജരാകുന്നതിന് തൊട്ട് മുൻപായിരുന്നു കൂടിക്കാഴ്ച. തൃശ്ശൂരിലെ രാമനിലയത്തില്‍വെച്ചായിരുന്നു സി.പി.ഐ.എം. സംസ്ഥാന സമിതിയംഗം കൂടിയായ കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടത്. സര്‍ക്കാരിന്റെ മേഖലാ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ തൃശ്ശൂരിലെത്തിയതായിരുന്നു മുഖ്യമന്ത്രി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ ഡി രണ്ടാം തവണയാണ് എം കെ കണ്ണനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, […]

Kerala

പ്രസം​ഗം പൂർത്തിയാക്കും മുമ്പ് അനൗൺസ്മെൻ്റ് വന്നത് തെറ്റെന്ന് മുഖ്യമന്ത്രി

  • 23rd September 2023
  • 0 Comments

കാസർക്കോഡ് :പ്രസംഗത്തിനിടെ അനൗൺസ് ചെയ്തതിൽ ക്ഷുഭിതനായി വേദിയിൽ നിന്ന് ഇറങ്ങിപ്പോയ വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗം പൂർത്തിയാക്കുന്നതിന് മുമ്പ് അനൗൺസ്‌മെന്റ് വന്നത് തെറ്റായ കാര്യമാണ്, ആ തെറ്റ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. മുഖ്യമന്ത്രി പിണങ്ങിപ്പോയെന്ന് ചില മാധ്യമങ്ങൾ തെറ്റായി വാർത്ത നൽകിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിനെ പിണക്കരുതെന്ന് ചില മാധ്യമങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കാസർകോട് കുണ്ടംകുഴിയിൽ കെട്ടിട ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. പ്രസംഗം അവസാനിപ്പിച്ചെന്ന് കരുതി അനൗൺസർ അടുത്ത ചടങ്ങിനെക്കുറിച്ച് പറയുകയായിരുന്നു. […]

Kerala

മുഖ്യമന്ത്രി വേദിയിൽ നിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോയി

  • 23rd September 2023
  • 0 Comments

കാസര്‍കോട്: വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് അനൗണ്‍സ്‌മെന്റ് ഉണ്ടായതില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിൽ നിന്നും ഇറങ്ങിപ്പോയി.തൻ്റെ പ്രസംഗം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വേദിയുടെ വശത്തുനിന്ന് അനൗണ്‍സ്‌മെന്റ് തുടങ്ങിയതാണ് മുഖ്യമന്ത്രിയെ പ്രോകോപ്പിച്ചത്. തുടര്‍ന്ന് പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ച മുഖ്യമന്ത്രി വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. കാസര്‍കോട് ബേഡഡുക്ക ഫാര്‍മാഴേസ് സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടോദ്ഘാടന വേദിയിലായിരുന്നു സംഭവംമുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കുന്ന സമയത്താണ് ഉപഹാര സമര്‍പ്പണം സംബന്ധിച്ച അനൗണ്‍സ്‌മെന്റ് വന്നത്. ഇതോടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു. ‘എന്റെ വാചകം അവസാനിക്കുന്നതിന് മുമ്പേ അനൗണ്‍സ്‌മെന്റ് […]

Kerala News

മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണം പിണറായിയുടെ രാഷ്ട്രീയ പകപോക്കൽ; വി ഡി സതീശൻ

  • 21st September 2023
  • 0 Comments

മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിൻ്റെ പേരിലാണ് മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നത്. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെയും എന്നെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് സർക്കാർ മാത്യുവിനെതിരെ തിരിഞ്ഞിരിക്കുന്നത്. ലൈംഗികാരോപണ കേസിൽ കുടുക്കാൻ ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി വിജയനും കൂട്ടരും നടത്തിയ ക്രിമിനൽ ഗൂഡാലോചനയും ജനങ്ങൾക്ക് മുന്നിലുണ്ട്. അഴിമതിയിൽ മുങ്ങിക്കുളിച്ച് […]

Kerala News

ആലുവ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം; തികച്ചും ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  • 12th September 2023
  • 0 Comments

ആലുവയിൽ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം തികച്ചും ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഒരിക്കലും നടക്കാൻ പാടിലാത്ത സംഭവമാണ് നടന്നതെന്നും കുറ്റവാളി രക്ഷപെടാൻ പാടില്ല എന്നതാണ് പ്രധാനമെന്നും അത് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമം വർദ്ധിച്ചു വരികയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തീർത്തും രാഷ്ട്രീയപരമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ആലുവ സംഭവം ഒറ്റപ്പെട്ടത് തന്നെ. ആ ഒറ്റപ്പെട്ട സംഭവത്തെ എടുത്ത് പർവ്വതീകരിച്ച് കേരളത്തിൽ ആകെ എന്ന് പറയേണ്ടതില്ലെന്ന് പിണറായി വിജയൻ […]

error: Protected Content !!