Trending

കേന്ദ്ര സർക്കാർ സഹകരണ മേഖലയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  • 14th November 2022
  • 0 Comments

കേന്ദ്ര സർക്കാർ സഹകരണ മേഖലയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയിലേക്കുള്ള കടന്നു കയറ്റങ്ങൾ ചെറുക്കണം. സഹകരണ മേഖലയിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പരിഷ്കാരങ്ങളിൽ ദുരുദ്ദേശമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സഹകരണ ബാങ്കുകൾ കാർഷിക മേഖലയ്ക്ക് തന്നെ പ്രാധാന്യം നൽകണം. അതിന് ശേഷമാകണം മറ്റെന്തും. കേരളത്തിൽ ബാങ്കിംഗ് സംസ്കാരം വളർത്തിയത് സഹകരണ സംഘങ്ങളും ബാങ്കുകളുമാണ്.രാജ്യത്തെ എല്ലാ ജനാധിപത്യ ബദലുകളെയും കേന്ദ്രം ദുർബലമാക്കുകയാണ്. സഹകരണ മേഖലയിലേക്കുള്ള കടന്നുകയറ്റം ഇതിന്റെ ഭാഗമാണ്.കേന്ദ്ര സർക്കാരിന്റെ പല നടപടികളും ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും […]

Kerala News

കമിഴ്ന്ന് കിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ല;ഗവർണറുടെ ആരോപണം തെറ്റ്: എം.വി ഗോവിന്ദൻ

  • 10th November 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് ഉദ്യോഗസ്ഥൻ ഭയപ്പെടുത്തിയെന്ന ഗവർണറുടെ ആരോപണം തെറ്റാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അടിയന്തരാവസ്ഥക്കാലത്ത് പിണറായിയെ പൊലീസ് പിടിച്ചിട്ടും കാലും പുറവും മാത്രമാണ് മർദ്ദിക്കാനായതെന്ന് എംവിഗോവിന്ദന്‍ പറഞ്ഞു. പിന്നെ മൂത്രമൊഴിച്ച് പോയെന്നൊക്കെ എങ്ങനെ പറയാം.ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല, അദ്ദേഹത്തിൻ്റെ രീതിയാണ് പിണറായിക്കും എന്ന് കരുതരുത്,കമിഴ്ന്ന് കിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ല.ഗവർണർമാരുടെ പ്രശ്നം ഒരു ദേശീയ വിഷയം ആയി കൊണ്ടിരിക്കുകയാണ്. പല സംസ്ഥാനത്തും സമാനമായ പ്രശനമുണ്ടെന്നും എംവിഗോവിന്ദന്‍ പറഞ്ഞു.പണ്ട് കൊലക്കേസിൽ […]

Kerala

14 സർവകലാശാലകളുടെയും ചാൻസിലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് മന്ത്രിമാർ, യോജിക്കാതെ പിണറായി

  • 10th November 2022
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ പദവി ഗവർണർക്ക് പകരം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചില്ല. ഓരോ വകുപ്പിനും കീഴിൽ വരുന്ന സർവകലാശാലകളിൽ അതതു വകുപ്പുകളുടെ മന്ത്രിമാരാണ് ഇപ്പോൾ പ്രോ ചാൻസലർ. ഗവർണർക്ക് കീഴിൽ ആകുമ്പോൾ ഇതു പ്രശ്നമല്ല. മറ്റൊരാൾ ചാൻസലർ ആയി വരുമ്പോൾ മന്ത്രിമാർ ആ വ്യക്തിക്കു കീഴിലാകും. ഇതു പ്രോട്ടോക്കോൾ പ്രശ്നം സൃഷ്ടിക്കുമെന്നു മന്ത്രിമാർ ചൂണ്ടിക്കാട്ടി, എന്നാൽ, ഇക്കാര്യത്തിൽ ഓർഡിനൻസിന് പകരമുള്ള […]

Kerala News

ഗിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാന്‍ ഇടപെടണം;പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

  • 8th November 2022
  • 0 Comments

ഗിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. തടവിലായവരെ മോചിപ്പിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.മൂന്നു മലയാളികളടക്കം 16 ഇന്ത്യക്കാരെയാണ് ഗിനിയയില്‍ തടഞ്ഞുവച്ചിരിക്കുന്നത്. മോചനത്തിന് അടിയന്തിര ഇടപെടല്‍ വേണമെന്നും മോചനം വൈകിപ്പിക്കുന്നത് ജീവന്‍ അപകടത്തിലാക്കുമെന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.സുരക്ഷിതമല്ലാതെ, തടവിൽ തുടരുന്നത് കപ്പൽ ജീവനക്കാരുടെ മാനസ്സിക – ശാരീരിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. അതേസമയം, നാവികരുടെ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗിനിയിലെ […]

Entertainment News

നിങ്ങൾ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു കമൽ ഹാസന് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

  • 7th November 2022
  • 0 Comments

ഇതിഹാസ നായകൻ കമൽ ഹാസന് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.”പ്രിയ കമൽഹാസന് ജന്മദിനാശംസകള്‍.. സമാനതകളില്ലാത്ത കലാകാരൻ, നിങ്ങൾ ഞങ്ങളെ വിസ്മയിച്ചു കൊണ്ടേയിരിക്കുകയാണ്. ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളോടുള്ള നിങ്ങളുടെ വിധേയത്വം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ആരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കാനാവട്ടെ”- മുഖ്യമന്ത്രി പറഞ്ഞു.ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്. ഇന്ത്യൻ സിനിമയുടെ പ്രിയ നായകന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് സൊഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഒപ്പം ശങ്കറും കമല്‍ഹാസനും ഒന്നിക്കുന്ന ‘ഇന്ത്യൻ 2’വിന്റെ പുതിയ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. സേനാപതിയായുള്ള കമൽഹാസന്റെ […]

Kerala

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് ഗവർണർ

  • 4th November 2022
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവർണർ കത്തയച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവരം തന്നെ അറിയിച്ചില്ലെന്നാണ് കത്തിൽ ആരോപിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്ന ഗവർണർ, സർക്കാരുമായുള്ള വിവിധ വിഷയങ്ങളിലെ തർക്കത്തിൽ സ്വീകരിക്കാനിരിക്കുന്ന നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെടുന്നതിന് ഇടയിലാണ് ഈ കത്ത്. മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവർണറുടെ ആരോപണം. മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്. പത്ത് ദിവസത്തെ വിദേശ യാത്രയെ കുറിച്ച് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ആർക്കാണ് പകരം ചുമതലയെന്ന് അറിയിച്ചില്ലെന്നുമാണ് ഗവർണർ കത്തിൽ ആരോപിക്കുന്നത്. […]

Kerala

‘താൻ ജുഡീഷ്യറിക്കും മേലെയാണെന്ന് ഗവർണർ ഭാവിക്കുന്നു, മന്ത്രിസഭയെ മറികടന്ന് ഇടപെടുന്നു’; ഗവർണർക്കെതിരെ മുഖ്യമന്ത്രി

  • 2nd November 2022
  • 0 Comments

തിരുവനന്തപുരം : സർക്കാരിനും സർവകലാശാലാ വിസിമാർക്കുമെതിരെ കടുത്ത നിലപാടെടുത്ത ഗവർണർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് ചാൻസിലർ പദവിയിൽ സവിശേഷ അധികാരമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാൻസിലർ പദവി നൽകിയത് കേരളമാണ്. അവിടെ ഇരുന്ന് പദവിയെ അപകീർത്തിപ്പെടുത്തുന്ന നിലപാടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. താൻ ജുഡീഷ്യറിക്കും മേലെയാണെന്ന് ഗവർണർ ഭാവിക്കുന്നു. മന്ത്രിസഭയെ മറികടന്ന് ഇടപെടുന്നു. ആർഎസ്എസ് അനുഭാവികളെ തിരികിക്കയറ്റാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തന്നിലാണ് സർവ്വ അധികാരവും എന്ന് ധരിച്ചാൽ അത് വക വച്ച് കൊടുക്കില്ലെന്നും […]

Kerala News

ഒറ്റപ്പെട്ട സംഭവത്തെയും സമൂഹം ഗൗരവത്തോടെ കാണുന്നുണ്ട്;സദ്ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവര്‍ പൊലീസ് സേനയില്‍ വേണ്ട

  • 1st November 2022
  • 0 Comments

ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.പോലീസ് സേനയില്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ശരിയല്ലാത്ത ചെയ്തികളുണ്ടാകുന്നു തീര്‍ത്തും ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും അവര്‍ക്ക് സേനയുടെ ഭാഗമായി തുടരാന്‍ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.ഒറ്റപ്പെട്ട സംഭവത്തെയും സമൂഹം ഗൗരവത്തോടെ കാണുന്നുണ്ട്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ചില പ്രവർത്തികൾ ഉണ്ടാവുമ്പോൾ വിമർശനമുണ്ടാകും. അപ്പോൾ അസ്വസ്ഥപ്പെടേണ്ട. വിരലിൽ എണ്ണാവുന്ന സംഭവങ്ങളാണെങ്കിലും അത് അംഗീകരിക്കാൻ കഴിയില്ല. ആരുടെയും കഞ്ഞി കുടി മുട്ടിക്കുക സർക്കാരിന്റെ ലക്ഷ്യമല്ല. പക്ഷെ […]

Kerala

ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നോട്ട് പോകുമ്പോൾ ചിലർ തടയിടാൻ ശ്രമിക്കുന്നു, ഭയന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി

  • 25th October 2022
  • 0 Comments

ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നോട്ട് പോകുമ്പോൾ ചിലർ തടയിടാൻ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി. എന്നാൽ ഭയന്ന് പിന്മാറില്ലെന്നും നവീകരണവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലോകത്തിനൊപ്പം മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു .ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുന്നു, ലോകത്തിനൊപ്പം നമ്മൾ മാറേണ്ടത് അനിവാര്യം ആണ് എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കും , കാമ്പസുകളെ വർഗീയയവത്ക്കരിക്കാനുള്ള ശ്രമം തീവ്രമാകുന്നു, കാവി വത്ക്കരണത്തിനുള്ള ശ്രമം നടക്കുന്നു, ഇതിനെ പ്രതിരോധിക്കുമ്പോൾ […]

Kerala News

ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്പം പിപ്പിടിയാകാമെന്ന് ഗവർണർ;കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നിവയ്ക്ക് വിലക്ക്

  • 24th October 2022
  • 0 Comments

ചെപ്പടിവിദ്യ കാണിക്കുന്നവരോട് അൽപം പിപ്പിടിയാകാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.മാധ്യമങ്ങളോട് അകന്നു നിൽക്കുന്നില്ല. അവരോടു ബഹുമാനമാണ്. മാധ്യമങ്ങളോടു പുറത്തു കടക്കാനും സിൻഡിക്കറ്റ് എന്നു പറഞ്ഞതും ആരെന്ന് തനിക്കറിയാമെന്ന് മുഖ്യമന്ത്രിയെ ഉന്നമിട്ട് അദ്ദേഹം പറഞ്ഞു. രാജിവയ്ക്കണമെന്നുള്ള തന്റെ നിർദേശം സർവകലാശാല വിസിമാർ തള്ളിയതിനു പിന്നാലെ രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗവർണറുടെ പ്രസ്താവന.സാങ്കേതിക സർവകലാശാല വിസി നിയമനം ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയത് സുപ്രീം കോടതിയാണ്. വിസി നല്ല നിലയിലാണ് പ്രവർത്തിച്ചിരുന്നത്. കെടിയു വിസിക്ക് ആവശ്യമായ യോഗ്യതയുണ്ടായിരുന്നു.അവരെ തെരെഞ്ഞെടുത്ത രീതി തെറ്റാണെന്നാണ് കോടതി […]

error: Protected Content !!