8,000 കോടി കടമെടുക്കാൻ കേരളം; കഴിഞ്ഞ വർഷം കടമെടുത്തത് 35,339 കോടി
തിരുവനന്തപുരം : ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ 3 മാസത്തിനുള്ളിൽ ആകെ 8,000 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്നു റിസർവ് ബാങ്കിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഈ മാസം 2,000 കോടിയും അടുത്ത മാസം 4,500 കോടിയും ജൂണിൽ 1,500 കോടിയും കടമെടുക്കാനുള്ള അനുമതിയാണ് സർക്കാർ തേടിയത്. റിസർവ് ബാങ്ക് തത്വത്തിൽ കടമെടുപ്പിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ കൂടി അനുമതിക്കു വിധേയമായിട്ടായിരിക്കും അന്തിമ തീരുമാനം. ബജറ്റ് രേഖകൾ പ്രകാരം ഈ സാമ്പത്തിക വർഷം 25,646 കോടി രൂപ […]









