പെട്ടിമുടിയിൽ ഇതുവരെ കണ്ടെത്തിയത് 30 പേരുടെ മൃതദേഹങ്ങൾ
ഇടുക്കി പെട്ടിമുടിയിലെ മണ്ണിടിചിലിൽ കാണാതായവരിലെ 30 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇന്ന് പുലർച്ചെ ആരംഭിച്ച തെരച്ചിലിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടടുത്തു. പ്രദേശത്ത് മഴ ശക്തമായി തുടരുന്നത് കഴിഞ്ഞ ദിവസം രക്ഷാ പ്രവർത്തനത്തെ ബാധിച്ചിരുന്നു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് തെരച്ചിൽ തുടരുന്നത്. പൊലീസ് ഡോഗ് സ്വകാഡും പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചു. ഫയർ ഫോഴ്‌സ്- എൻഡിആർഎഫ് ടീമുകൾ എട്ട് സംഘങ്ങളായിട്ടാണ് ഇന്ന് തെരച്ചിൽ ആരംഭിച്ചത്. അതേ സമയം സംഭവം നടന്ന പ്രദേശം പ്രതിപക്ഷം […]
