ജനങ്ങളെ സേവിക്കുന്നതാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ സേവിക്കും എന്ന് കരുതിയില്ല’പരിഹസിച്ച് പത്മജ
പാചക വാതക വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ ട്രോളി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ.തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ഫലമായി ഇന്ധന നികുതി കുറച്ചതും, കർഷക നിയമങ്ങൾ പിൻവലിക്കുകയും ചെയ്തപ്പോ ജനങ്ങൾ ഒന്ന് ആശ്വസിച്ചതാ. അത് ഇങ്ങനെ ഒരു ഇരുട്ടടി തരാൻ ആയിരുന്നു എന്ന് കരുതിയില്ലെന്ന് പത്മജ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തനിക്ക് അധികാരം വേണ്ട, ജനങ്ങളെ സേവിച്ചാല്‍ മാത്രം മതിയെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തെയും പത്മജ വിമര്‍ശിച്ചു .’ജനങ്ങളെ സേവിക്കുന്നതാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെ സേവിക്കും എന്ന് കരുതിയില്ല’ […]