പത്താൻ പ്രദർശനം തടയണം,കാവി നിറം മോശമായി ചിത്രീകരിച്ചു,കേന്ദ്ര സർക്കാരിന് കത്തയച്ച് ബിജെപി എംഎൽഎ
ഷാരൂഖ് ഖാൻ- ദീപിക പദുക്കോൺ ചിത്രം പത്താൻ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത്.മധ്യപ്രദേശിലെ ബിജെപി എംഎൽഎ ആയ നാരായൺ ത്രിപാഠിയാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയച്ചത്. മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അത് തടയണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെടുന്നു. ‘സിനിമയിൽ കാവി നിറം മോശമായി കാണിച്ചു, പ്രകടമായ വഞ്ചനയിൽ, സിനിമാക്കാർ നമ്മുടെ ദൈവങ്ങളെ കളിയാക്കാൻ ശ്രമിച്ചു. ഇത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അധിക്ഷേപകരമായ ഗാനങ്ങളും രംഗങ്ങളും നീക്കം […]