യാത്രക്കിടെ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു; ആളപായമില്ല
ഇൻഡിഗോയുടെ ദിബ്രുഗഡ്-ഡൽഹി വിമാനത്തിൽ വ്യാഴാഴ്ച യാത്രക്കാരന്റെ ഫോണിന് തീ പിടിച്ചു. ദിബ്രുഗഡിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന 6E 2037 ഇൻഡിഗോ വിമാനത്തിലാണ് ഒരു യാത്രക്കാരന്റെ ഫോണിൽ നിന്ന് തീപ്പൊരിയും പുകയുമുണ്ടായത്. തുടർന്ന് കൃത്യസമയത്ത് തന്നെ ക്യാബിൻ ക്രൂ അഗ്നിശമന ഉപകരണത്തിന്റെ സഹായത്തോടെ തീ അണച്ചതിനാൽ വലിയ അപകടമൊഴിവായി. സംഭവത്തിൽ യാത്രക്കാർക്കോ ക്യാബിൻ ജീവനക്കാർക്കോ പരുക്കേറ്റിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതർ അറിയിച്ചു. ‘അപകടകരമായ സംഭവങ്ങൾ കൈകാര്യം ചെയ്യാൻ ക്രൂവിന് പരിശീലനം ലഭിച്ചിട്ടുണ്ട്, അവർ […]