ചെണ്ട രണ്ടിലയേക്കാൾ നല്ല ചിഹ്നം; . പാർട്ടി ചിഹ്നം ആക്കിയാലോ എന്ന് ആലോചന-പിജെ ജോസഫ്
തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നല്ല വിജയം കൈവരിക്കാൻ കഴിഞ്ഞതായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പിജെ ജോസഫ്. ഇടുക്കിയിൽ പാർട്ടി നല്ല മുന്നേറ്റം നടത്തിയെന്നും എന്നാൽ പാർട്ടി മത്സരിക്കുന്ന സീറ്റുകളിൽ ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും പിജെ ജോസഫ്. ഇടുക്കി ജില്ലയിൽ പാർട്ടി നല്ല മുന്നേറ്റമാണ് നടത്തിയത്. ജില്ലാ പഞ്ചായത്തിൽ 5 ഇടത്ത് മത്സരിച്ചതിൽ 4 ഇടത്തും പാർട്ടി ജയിച്ചു. തൊടുപുഴ, കട്ടപ്പന നഗരസഭകൾ നിലനിർത്താനും സാധിച്ചു. തങ്ങൾ മത്സരിക്കുന്ന സീറ്റുകളിൽ മനപൂർവം […]