തന്റെ മകന്‍ തെറ്റുകാരനെങ്കില്‍ തൂക്കിക്കൊന്നോളൂ… തൊഴുകൈകളോടെ മനോരഞ്ജന്റെ പിതാവ്
ബംഗളൂരു: പാര്‍ലമെന്റില്‍ അതിക്രമിച്ചുകടന്ന് മനോരഞ്ജനും സുഹൃത്തും സ്മോക്ക് ഗണ്‍ പ്രയോഗിച്ച സംഭവത്തില്‍ പ്രതികരണവുമായി മനോരഞ്ജന്റെ പിതാവ് ദേവരാജ ഗൗഡ. തന്റെ മകന്‍ തെറ്റുകാരനെങ്കില്‍ തൂക്കിക്കൊന്നോളൂ എന്ന് തൊഴുകൈകളോടെ അദ്ദേഹം പറഞ്ഞു. മൈസൂരു വിജയനഗര്‍ സെക്കന്‍ഡ് സ്റ്റേജിലെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങള്‍ കര്‍ഷക കുടുംബത്തില്‍നിന്നുള്ളവരാണ്. എന്റെ മകന്‍ നല്ലവനാണ്. സത്യസന്ധനും വിശ്വസ്തനുമാണ്. സമൂഹത്തിനുവേണ്ടി നല്ലതു ചെയ്യണമെന്നും ത്യാഗം ചെയ്യണമെന്നും മാത്രമായിരുന്നു അവന്റെ ആഗ്രഹം. ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല. നന്നായി പുസ്തകങ്ങള്‍ വായിക്കുന്ന കൂട്ടത്തിലാണ്. സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങള്‍ […]