Kerala News

പാല നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിന്റെ കാരണം അറിയില്ലെന്ന് മാണി സി കാപ്പൻ

  • 31st March 2021
  • 0 Comments

പാല നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിന്റെ കാരണം അറിയില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. മുട്ടനാടുകൾ തമ്മിലടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ അല്ല താൻ. പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കും. തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉയർത്തുന്നത് തോൽവി ഭയന്നുള്ള തറ വേലയാണെന്നും മാണി സി കാപ്പൻ പ്രതികരിച്ചു. സ്വന്തം പാർട്ടിയേയും മുന്നണിയേയും വഞ്ചിച്ചാണ് മാണി സി. കാപ്പൻ പാലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അവസരവാദികൾക്ക് ജനം മറുപടി നൽകും. […]

Kerala News

നിയമസഭാ തിരഞ്ഞെടുപ്പ്;സീറ്റുവിഭജനത്തില്‍ കടുംപിടുത്തം ഇല്ല; കേരളത്തില്‍ ഇടത് തുടര്‍ഭരണം ഉറപ്പ്. അതില്‍ പാലായുടെ സംഭാവന ഉണ്ടാകും ജോസ് കെ മാണി

  • 27th February 2021
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റുവിഭജനത്തില്‍ കടുംപിടുത്തം ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. കേരള കോൺഗ്രസ് എമ്മിന് ഏതൊക്കെ സീറ്റുകൾ നൽകണമെന്ന കാര്യം എൽ.ഡി.എഫ് നേതൃത്വത്തിന് അറിയാമെന്നും ജോസ് കെ.മാണി പറഞ്ഞു. സീറ്റുകളുടെ കാര്യത്തിൽ കടുംപിടുത്തം ഉണ്ടാകില്ല. കഴിഞ്ഞ തവണ മൽസരിച്ച് സീറ്റുകൾ മുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർ ഭരണം ഉണ്ടാകുമ്പോൾ പാലായുടെ സംഭാവന ഉണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങളും കാണും. കേരളത്തില്‍ ഇടത് തുടര്‍ഭരണം ഉറപ്പാണ്. […]

Kerala News

എന്‍.സി.പി ഇടതുമുന്നണിയില്‍ തുടരും

എന്‍.സി.പി ഇടതുമുന്നണിയില്‍ തന്നെ തുടരുമെന്ന് ദേശീയ നേതൃത്വം. ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. എല്‍.ഡി.എഫിന്റെ ഭാഗമായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടും. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. പാലാ സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്നും എന്‍.സി.പി. ദേശീയ നേതൃത്വം പറഞ്ഞു. നിലപാട് ശരദ് പവാര്‍ സീതാറാം യെച്ചൂരിയെ അറിയിച്ചു. സിറ്റിങ് സീറ്റ് തോറ്റ പാര്‍ട്ടിക്ക് നല്‍കുന്നതിനോടു യോജിപ്പില്ലെന്നും എന്‍സിപി സിപിഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. […]

Kerala News

പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കും;ടി.പി. പീതാംബരന്‍

  • 27th January 2021
  • 0 Comments

പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍.പാലാ സീറ്റ് തര്‍ക്കവിഷയം എന്ന് പറയാനാകില്ല. സീറ്റ് വിട്ടുകൊടുക്കണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു എൻ.സി.പി സിറ്റിങ്​ സീറ്റുകളിൽ മത്സരിക്കണമെന്നും മുന്നണിയിൽ തുടരണമെന്നുമാണ് പവാറിന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി വിടില്ല. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. എന്‍സിപി ഒറ്റക്കെട്ടാണ്. പാലായില്‍ എന്‍സിപി മത്സരിക്കണമെന്നത് ഏകകണ്ഠമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Kerala News

ജോസ് കെ മാണി വിഭാ​ഗം മുന്നണിയിലേക്ക് വരുന്നത് എതിർപ്പില്ല മുന്നണി നിലപാടിനൊപ്പം നിൽക്കും പാലാ സീറ്റ് എൻ സി പി യുടേത് : മാണി സി കാപ്പൻ

ഇടതുപക്ഷ മുന്നണി അനുവദിച്ചാൽ കേരളാ കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗത്തിന് മുന്നണിയിലേക്ക് വരാമെന്ന് പാല എം.എൽ.എ മാണി സി കാപ്പൻ. എന്നാൽ പാലാ സീറ്റ് എൻ സി പിയുടേത് തന്നെ ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തതമാക്കി. ജോസ് കെ മാണി വിഭാ​ഗം മുന്നണിയിലേക്ക് വരുന്നത് സ്വാഗതാർഹമാണ്. ഇക്കാര്യം തീരുമാനിക്കേണ്ടത് എൽ ഡി എഫ് ആണെന്നും അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് വിട്ടു നൽകാൻ ഇടതുമുന്നണി പറയുമെന്നും കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. എന്നാൽ നിലവിൽ ഒരു മുന്നണിയിലേക്കുമില്ലെന്നാണ് […]

Kerala

പാലായിലെ വിജയം പിണറായിക്കും ഇടതുപക്ഷത്തിനും കിട്ടിയ അംഗീകാരം; വെള്ളാപ്പള്ളി

  • 28th September 2019
  • 0 Comments

ആലപ്പുഴ: പാലാ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ വിജയം ഇടതു സര്‍ക്കാരിനും പിണറായി വിജയനും കിട്ടിയ അംഗീകാരമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞവര്‍ അത് അംഗീകരിക്കണം എന്നും വെള്ളാപ്പള്ളി പറഞ്ഞു. അേധികാരത്തിനായി തറവേല കാണിക്കുന്നവര്‍ പുറത്തുനില്‍ക്കട്ടെയെന്ന് ജനങ്ങള്‍ ചിന്തിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നേരത്തെ പാലാ തെരഞ്ഞെടുപ്പ് വിധി സര്‍ക്കാരിന്‍രെ വിലയിരുത്തലാവുമെന്നായിരുന്നു പ്രതിപക്ഷം പറഞ്ഞിരുന്നത്. കേരളത്തിലെ ബിജെപി നേതൃത്വം ബിഡിജെഎസിനെ വേണ്ട പോലെ പരിഗണിക്കുന്നില്ല. പാലായിലെ തോല്‍വിയെക്കുറിച്ച് ബിജെപി തന്നെ ആദ്യം പഠിക്കട്ടെ. അരൂരില്‍ […]

Kerala

പാലായില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം മാണി സി കാപ്പന്റെ വിജയം 2943 വോട്ടിന്

  • 27th September 2019
  • 0 Comments

പാലാ; പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം. കെ.എം മാണിയെന്ന സമുന്നതനായ രാഷ്ട്രീയ നേതാവിലൂടെ വര്‍ഷങ്ങളായി ഭരണം നടത്തിയിരുന്ന യുഡിഎഫിന് വലിയ തിരിച്ചടി നല്‍കിക്കൊണ്ട് എല്‍ഡിഎഫിന്റെ മാണി സി കാപ്പന്‍ 2937 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിന്റെ ജോസ് ടോമിന് 51194 വോട്ടും എന്‍ഡിഎയുടെ എന്‍ ഹരിക്ക് 18044 വോട്ടും ലഭിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വലിയ ആധിപത്യം നിലനിര്‍ത്തിയാണ് മാണി സി കാപ്പന്‍ മുന്നേറിയത്. ആദ്യം വോട്ടെണ്ണിയ കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള രാമപുരത്ത് നിന്ന് തന്നെ വ്യക്തമായ […]

Kerala

പാലായില്‍ എല്‍ഡിഎഫ് മുന്നേറ്റം; 3241 വോട്ട് മുന്നില്‍

  • 27th September 2019
  • 0 Comments

പാലാ; പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്റെ മുന്നേറ്റം തുടരുന്നു. തുടക്കം മുതല്‍ എല്‍ഡിഎഫിന്റെ മാണി സി.കാപ്പന്‍ ആണ് ലീഡ് ചെയ്യുന്നത്. ഒടുവിലെ വിവരമനുസരിച്ച് 3021 വോട്ടിന്റെ ലീഗാണ് കാപ്പനുള്ളത്. 1180 വോട്ടുമായി ജോസ് ടോം പുറകെയുണ്ട്. വോട്ട് കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ബിജെപി വോട്ട് മറിച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം ആരോപിച്ചു. വോട്ട് കുറഞ്ഞതു പരിശോധിക്കുമെന്നു എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ എന്‍.ഹരി പറഞ്ഞു. യുഡിഎഫിന്റെ വോട്ടാണു തനിക്കു കിട്ടിയതെന്നും രാമപുരം ഫലസൂചനയാണെന്നും മാണി […]

Kerala

പാലായില്‍ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും

  • 26th September 2019
  • 0 Comments

പാലാ; കേരളം ഉറ്റുനോക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും. കെ.എം മാണിയുടെ തട്ടകമായ പാലായില്‍ ഇനി ആര് ഭരിക്കും എന്ന ഉത്തരത്തില്‍ നാളെ രാവിലെയോടെ ആദ്യ സൂചനകള്‍ വരും. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ എട്ട് മണിയ്ക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 71.43 ശതമാനമായിരുന്നു പാലായിലെ പോളിങ് ശതമാനം. പാലാ നിയമസഭാ മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലെയും ഒരു നഗരസഭയിലെയും 176 ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തിയത്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍. എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ […]

Kerala News

എല്‍ഡിഎഫിന്റെ വിജയം, വികസനം ആഗ്രഹിക്കുന്ന പാലാക്കാരുടെ വിജയമായിരിക്കും: കോടിയേരി

  • 21st September 2019
  • 0 Comments

പാലാ: ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം, വികസനം ആഗ്രഹിക്കുന്ന പാലാക്കാരുടെ വിജയമായിരിക്കുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ മേഖലയിലും വികസനം യാഥാര്‍ഥ്യമാകുമ്പോൾ അതിന്റെ പ്രയോജനം പാലായ്ക്കും ലഭിക്കണം. അതിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് അവസരം നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തമ്മിലടിക്കുന്ന കേരള കോണ്‍ഗ്രസ് നേതൃത്വത്തെ തിരുത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച അവസരമാണ് ഉപതെരഞ്ഞെടുപ്പ്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളും അപ്രോച്ച്‌ റോഡുകളില്ലാത്ത പാലങ്ങളും പാലായിലുണ്ട്. വികസനത്തിന്റെ നേട്ടം റോഡിലും പാലങ്ങളിലും മാത്രം കണ്ടാല്‍ പോര. സാധാരണക്കാര്‍ക്ക് അവരുടെ […]

error: Protected Content !!