GLOBAL International Trending

പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ജവാന്‍ പൂര്‍ണം കുമാര്‍ സാഹുവിനെ അട്ടാരി അതിര്‍ത്തി വഴിയാണ് പാകിസ്ഥാന്‍ വിട്ടയച്ചത്. 20 ദിവസത്തെ കസ്റ്റഡിയ്ക്ക് ശേഷമാണ് ജവാനെ പാകിസ്ഥാന്‍ വിട്ടയച്ച്. ഏപ്രില്‍ 23നാണ് ജവാനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത്.

kerala Kerala

ഓപ്പറേഷന്‍ സിന്ദൂര്‍; ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത പാക് സൈനികരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ

ഓപ്പറേഷന്‍ സിന്ദൂറില്‍ വധിച്ച ഭീകരരുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത പാക് സൈനികരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ. പാകിസ്താന്‍ സൈനികരുടെയും പഞ്ചാബ് പ്രവിശ്യയിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥരുടെയും പേര് വിവരങ്ങളാണ് പുറത്തുവിട്ടത്. ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ക്രൂരമായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായിട്ടാണ് മെയ് 7-ന് പുലര്‍ച്ചെ ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. ലഫ്റ്റനന്റ് ജനറല്‍ ഫയാസ് ഹുസൈന്‍ ഷാ, ലാഹോറിലെ കഢ കോര്‍പ്‌സിന്റെ […]

National

100 പാക് ഭീകരര്‍ ഓപറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടുവെന്ന് രാജ്‌നാഥ് സിങ്; സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തില്ല; സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സായുധസേന നടത്തിയ തിരിച്ചടിയില്‍ 100 പാക് ഭീകരവാദികള്‍ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് മന്ത്രിയുടെ വിശദീകരണം. സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍, പാകിസ്താന്‍ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്നും സര്‍വകക്ഷിയോഗത്തില്‍ രാജ്‌നാഥ് സിങ് പറഞ്ഞു. പാക് അധീന കശ്മീരിലെയും പാകിസ്താനിലേയും ഒമ്പത് ഭീകര ക്യാമ്പുകളിലാണ് ‘ഓപറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ആക്രമണം നടത്തിയത്. അതിര്‍ത്തി കടന്നുള്ള ഭീകരതയെ ചെറുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ […]

National

പഹല്‍ഗാം ഭീകരാക്രമണം; രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി തയ്യാറാക്കി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ രണ്ട് ഭീകരരുടെ ചിത്രങ്ങള്‍ കൂടി അന്വേഷണസംഘം പുറത്തുവിട്ടു . ഇതോടെ അഞ്ചു ഭീകരരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാസേന പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ പാകിസ്താനികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു.ആസിഫ് ഫൗജി,സുലൈമാന്‍ ഷാ,അബു തല്‍ഹാ എന്നിവരുടെ ചിത്രങ്ങളാണ് നേരത്തെ പുറത്തുവിട്ടത്. ആക്രമണത്തിലെ ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയതെന്ന് സുരക്ഷാ സേന അറിയിച്ചു. അതിനിടെ, ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായതായി റിപ്പോര്‍ട്ട്. സുരക്ഷാ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് […]

error: Protected Content !!