വിഷരഹിത പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു
ചെത്തുകടവ്; ചെത്തുകടവ് പൊതുജന വായനശാല കരിയാത്ത മണ്ണില്‍ വയലില്‍ തുടങ്ങിയ വിഷരഹിത പച്ചക്കറിത്തോട്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശിവദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ വായനശാലാ പ്രസിഡണ്ട് രജയ്.പി.ആദ്ധ്യക്ഷ്യത വഹിച്ചു. ഉണര്‍വ്വ് കുടുബശ്രീ പ്രതിനിധി വത്സമ്മ ടീച്ചര്‍, പത്താം വാര്‍ഡ് റസിഡന്‍സ് കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി മുരളീധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, വായനശാലാ സെക്രട്ടറി പി.രാധാകൃഷ്ണന്‍ സ്വാഗതവും കെ.ശങ്കരനാരായണന്‍ നന്ദിയും പറഞ്ഞു.
