പി വി അൻവർ എം.എല്‍.എയുടെ പാര്‍ക്ക് തുറക്കാൻ അനുമതി; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേരള നദീ സംരക്ഷണ സമിതി
പി വി അൻവർ എം എൽ എ യുടെ പാർക്ക് തുറക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേരള നദീ സംരക്ഷണ സമിതി. കേസ് ഹൈക്കോടതിയിലിരിക്കെ സർക്കാർ പാർക്ക് തുറക്കാൻ അനുമതി നൽകിയതിനെ ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി നേരത്തെ തടയണ പൊളിക്കാൻ ഉത്തരവിട്ടിരുന്നു. കക്കാടംപൊയില്‍ ഉരുള്‍പൊട്ടല്‍ മേഖലയായതിനാല്‍ അപകട സാധ്യത കൂടുതലാണ്. ഈ കാര്യങ്ങള്‍ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ പാർക്ക് തുറക്കാൻ അനുമതി നല്‍കിയതെന്നും കേരള നദീ സംരക്ഷണ സമിതി ഹര്‍ജിയിലൂടെ […]
