‘ഇന്ത്യയെക്കുറിച്ച് ഒബാമയ്ക്ക് എന്തറിയാം?’; രാഹുലിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വിമർശനവുമായി ശിവസേന

  • 14th November 2020
  • 0 Comments

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഓബാമയെ വിമര്‍ശിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. രാഹുലിനെ വിമര്‍ശിച്ച ഒബാമയ്ക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാമെന്നായിരുന്നു സഞ്ജയ് റാവത്ത് ചോദിച്ചത്. ‘ഒരു വിദേശ രാഷ്ട്രീയ നേതാവ് ഒരിക്കലമൊരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവിനെക്കുറിച്ച് ഇങ്ങനെയൊന്നും പറയാന്‍ പാടില്ല. ട്രംപിന് ഭ്രാന്താണെന്നൊന്നും ഞങ്ങള്‍ പറയില്ലല്ലോ. ഈ രാജ്യത്തെക്കുറിച്ച് ഒബാമയ്ക്ക് എത്രമാത്രം അറിയാം?,’ സഞ്ജയ് റാവത്ത് പറഞ്ഞു. ബരാക് ഒബാമയുടെ എ പ്രൊമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകത്തിലാണ് രാഹുലിനെക്കുറിച്ച് പരാമര്‍ശമുള്ളത്.

National News

ബൈഡനും കമലാ ഹാരിസിനും വേണ്ടി ഒബാമയിറങ്ങുന്നു

  • 17th October 2020
  • 0 Comments

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനും വേണ്ടി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രചാരണത്തിനിറങ്ങുന്നു. അടുത്തയാഴ്ച പെന്‍സില്‍വാനിയയിലാണ് ഒബാമ പ്രചരണത്തിനിറങ്ങുന്നതെന്ന് ബൈഡന്‍ ക്യാമ്പ് അറിയിച്ചു. ബൈഡനും കമലാ ഹാരിസിനും വേണ്ടി നേരത്തേയും ഒബാമ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടിറങ്ങുന്നത് ഇതാദ്യമാണ്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇറങ്ങി നാല് വര്‍ഷം കഴിഞ്ഞെങ്കിലും ഒബാമയുടെ ജനപ്രീതിയില്‍ ഇപ്പോഴും ഇടിവ് സംഭവിച്ചിട്ടില്ല. ഒബാമ പ്രസിഡന്റായിരുന്ന രണ്ട് കാലയളവിലും 77 കാരനായ […]

error: Protected Content !!