Kerala News

രാഷ്ട്രീയം പരസ്യമായി പറയാനുള്ള ആർജവം സുകുമാരൻ നായർ കാണിക്കണം; എ കെ ബാലൻ

  • 7th April 2021
  • 0 Comments

സുകുമാരൻ നായർക്കെതിരെ നിലപാട് കടുപ്പിച്ച് മന്ത്രി എ. കെ ബാലൻ. രാഷ്ട്രീയം പരസ്യമായി പറയാനുള്ള ആർജവം സുകുമാരൻ നായർ കാണിക്കണമെന്ന് എ. കെ ബാലൻ പറഞ്ഞു.ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്ന സുകുമാരൻ നായരുടെ പ്രസ്താവനയാണ് രാഷ്ട്രീയത്തിൽ കത്തിപ്പടരുന്നത്. രാഷ്ട്രീയം പറയുന്നതിൽ എതിർപ്പില്ല. രാഷ്ട്രീയമായി നേരിടാൻ പറ്റാത്തതുകൊണ്ടാണ് ദൈവത്തിന്റെ പേരു പറയുന്നത്. ഭരണഘടനാ വിരുദ്ധമായി പറഞ്ഞതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതെന്നും എ. കെ ബാലൻ പറഞ്ഞു. . ജി. സുകുമാരൻ നായരുടെ രാഷ്ട്രീയ താത്പര്യം തുറന്നു കാണിക്കണമെന്ന് […]

എന്‍എസ്എസിനെ വിരട്ടാമെന്ന് വിചാരിക്കുന്നവർ മൂഢ സ്വർഗ്ഗത്തിൽ

  • 24th March 2021
  • 0 Comments

മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍എസ്എസ്. ശബരിമല അടക്കം എന്‍എസ്എസ് ഉന്നയിക്കുന്ന ആവശ്യങ്ങളിൽ രാഷ്ട്രീയം ഇല്ല. അതിൽ പൊതു സമൂഹത്തിന് സംശയമില്ല. രാഷ്ട്രീയവുമായി എന്‍എസ്എസിന് ഇപ്പോഴും സമദൂരം തന്നെയാണ് ഉള്ളത്. എന്‍എസ്എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢ സ്വര്‍ഗത്തിലാണെന്നും എന്‍എസ്എസ് പ്രസ്താവനയിലൂടെ പറഞ്ഞു. സർക്കാരിനെതിരായ എൻഎസ്എസിൻ്റെ തുടർച്ചയായ വിമർശനങ്ങളിൽ പൊതുസമൂഹത്തിന് സംശയങ്ങളുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കാണ് എന്‍എസ്എസിന്‍റെ മറുപടി.നാട്ടിൽ അത്തരം പ്രതികരണങ്ങളുണ്ടെന്ന് സുകുമാരൻ നായ‍ർ മനസ്സിലാക്കണമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. എൻഎസ്എസ് നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുകയാണെന്ന് ആരോഗ്യമന്ത്രിയും വിമർശിച്ചു. ശബരിമല പ്രശ്നത്തിൽ കടുത്ത […]

Kerala News

ശബരിമല; സർക്കാരിന് മുന്നറിയിപ്പുമായി എന്‍എസ്എസ്

  • 22nd March 2021
  • 0 Comments

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും ഇടത് മുന്നണിക്കും മുന്നറിയിപ്പുമായി എന്‍എസ്എസ്. വിശ്വാസവും ആചാരങ്ങളും ജീവവായു പോലെയാണെന്നും അധികാരത്തിന്റെ തള്ളലില്‍ ഇത് മറന്നുപോയാല്‍ തിരിച്ചടി ഉണ്ടാകുമെന്നും ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ശബരിമല വിഷയത്തിന്റെ പേരില്‍ എന്‍എസ്എസിന് എതിരായ വിമര്‍ശനം അതിരുകടക്കുകയാണ്. വിശ്വാസം സംരക്ഷിക്കുന്നവര്‍ക്ക് ഒപ്പമാണ്. അതില്‍ രാഷ്ട്രീയം കാണുന്നില്ല. എന്‍എസ്എസിന് പാര്‍ലമെന്ററി മോഹങ്ങള്‍ ഇല്ല.സ്ഥാനമാനങ്ങള്‍ക്കായി സര്‍ക്കാരുകളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പടിവാതിക്കല്‍ പോയിട്ടില്ല. വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

Kerala News

ഇടതുപക്ഷത്തിന്റെ നിലപാടുകളിലെ മാറ്റം വിശ്വാസികളെ വെറും വിഡ്ഢികളാക്കാന്‍ വേണ്ടി;എന്‍എസ്എസ്

  • 18th March 2021
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ശബരിമലയിലെ യുവതി പ്രവേശം സംബന്ധിച്ച ഇടതുപക്ഷത്തിന്റെ നിലപാടുകളിലെ മാറ്റം വിശ്വാസികളെ വെറും വിഡ്ഢികളാക്കാന്‍ വേണ്ടി മാത്രമാണെന്നും എന്‍എസ്എസ് പറഞ്ഞു. ശബരിമല വിഷയത്തില്‍ കേസ് നടത്തി എന്‍എസ്എസ് തോറ്റു, തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാരിനാണ് കുഴപ്പമെന്ന് പറയുന്നു’ എന്നുമുള്ള കാനത്തിന്റെ പ്രസ്താവന സര്‍ക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമമാണെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് […]

Kerala News

രാമക്ഷേത്ര നിർമാണം; ഏഴുലക്ഷം രൂപ സംഭാവന നല്‍കി എന്‍എസ്എസ്

  • 20th February 2021
  • 0 Comments

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴുലക്ഷം രൂപ സംഭാവന നല്‍കി എന്‍എസ്എസ്. ആരും ആവശ്യപ്പെട്ടിട്ടില്ല, ആരും ആവശ്യപ്പെട്ടിട്ടല്ല പണം നല്‍കിയതെന്നും സ്വന്തം നിലയ്ക്കാണ് സംഭാവന നല്‍കിയതെന്ന് എന്‍.എസ്.എസ്. വിശദീകരിച്ചു. ഇതില്‍ രാഷ്ട്രീയം കാണേണ്ടെന്നും എന്‍എസ്എസ് വ്യക്തമാക്കി. എസ്ബിഐയുടെ ആയോധ്യ ബ്രാഞ്ചിലെ രാമക്ഷേത്ര തീര്‍ത്ഥ എന്ന അക്കൗണ്ടിലേക്ക്‌ മണി ട്രാന്‍സ്ഫര്‍ വഴിയാണ്‌ എന്‍എസ്എസ് പണം കൈമാറിയത്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എന്‍എസ്എസിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്.

Kerala News

ശബരിമല വിഷയം;യുഡിഎഫ് നിലപാടില്‍ സന്തോഷം;ചെന്നിത്തലയുടെ മറുപടി തൃപ്തികരമെന്നും എന്‍എസ്എസ്

  • 13th February 2021
  • 0 Comments

ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടിയെ എന്‍എസ്എസ് സ്വാഗതം ചെയ്തു. ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാടില്‍ സന്തോഷമെന്നും കരട് ബില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ വിശദീകരിച്ച രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരമാണ് എന്നും എന്‍എസ്എസ് പറഞ്ഞു . എന്‍എസ്എസ് നിലപാടുകളെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമായി അനുകൂലമാക്കാന്‍ ശ്രമിച്ചുവെന്നും എന്‍എസ്എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള സുകുമാരന്‍ നായരുടെ കുറിപ്പ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. […]

Kerala News

ശബരി മല വിഷയം ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രാഷ്ട്രീയ പാർട്ടികളുടെ നീക്കമെന്ന് എൻഎസ്എസ്

  • 9th February 2021
  • 0 Comments

ശബരിമല വിഷയത്തിൽ 3 മുന്നണികൾക്കുമെതിരെ എൻഎസ്എസ്. വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ പുതിയ വാദങ്ങളുമായി രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തിയത് കൗതുകകരമാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രാഷ്ട്രീയ പാർട്ടികളുടെ നീക്കമെന്നും എൻ എസ് എസ് അറിയിച്ചു . കേന്ദ്രത്തിൽ ബിജെപിക്ക് നിയമ നിർമാണം നടത്തി പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ യുഡിഎഫിന് നിയമ സഭയിൽ ബിൽ അവതരിപ്പിക്കാമായിരുന്നു. അധികാരത്തിലെത്തിയാല്‍ നിയമ നിര്‍മാണം എന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ഥതയാണുള്ളത്? എല്‍ഡിഎഫിനാകട്ടെ സത്യവാങ്മൂലം ഇപ്പോഴും തിരുത്തി നൽകാമെന്നും എൻഎസ്എസ് പ്രസ്താവനയിൽ വ്യക്തമാക്കി. നിലവില്‍ […]

എൻ.എസ്.എസ് സപ്തദിന സ്‌പെഷ്യൽ വെർച്ച്വൽ ക്യാമ്പിന്റെ ഭാഗമായി കൊടുവള്ളി പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു

  • 24th December 2020
  • 0 Comments

കൊടുവള്ളി: ജെ.ഡി.റ്റി.ഇസ്ലാം പോളിടെക്നിക് കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ സപ്തദിന സ്‌പെഷ്യൽ ക്യാമ്പിംഗ് പ്രോഗ്രാമിന്റെ കൊടുവള്ളി ക്ലസ്റ്ററിലെ രണ്ടാം ദിനമായ ഇന്ന് കൊടുവള്ളി പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു. കോവിഡ് 19 നിലനിൽക്കുന്നതിനാൽ പുനർജ്ജനി പ്രോജക്റ്റിന് പകരം വിർചൽ ക്യാമ്പ് ആണ് എൻ.എസ്.എസ് ടെക്‌നിക്കൽ സെൽ ന് കീഴിൽ നടക്കുന്നത്‌. അടുത്ത അഞ്ചു ദിവസങ്ങളിലായി കൊടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ശുചീകരണവും, ഇലക്ട്രിക്കൽ & പ്ലംബിംഗ് വർക്കുകൾ, ഫീൽഡ് സർവേ (കോവിഡ്), ട്രീ പ്ലാന്റിങ്, മരുന്ന് ശേഖരണം, […]

മുന്നാക്ക സംവരണം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തി; മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി ബഹിഷ്‌കരിച്ച് എന്‍.എസ്.എസ്

  • 22nd December 2020
  • 0 Comments

എന്‍.എസ്.എസിന്റെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ജില്ലാ തല സമ്പര്‍ക്ക പരിപാടി ബഹിഷ്‌കരിച്ച് എന്‍.എസ്.എസ്. എന്‍.എസ്.എസിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്തതുകൊണ്ടാണ് ബഹിഷ്‌കരണമെന്ന് കൊല്ലം താലൂക്ക് യൂണിയന്‍.എന്‍.എസ്.എസ് കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റിനെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. മുന്നാക്ക സംവരണം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം നടപ്പിലാക്കിയില്ലെന്നും എന്‍.എസ്.എസ് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം രാവിലെ 8.30ക്ക് പ്രാതലിനുള്ള ക്ഷണമാണ് നിരസിച്ചത്. ദേവസ്വം ബോര്‍ഡിന്റെ നടത്തിപ്പിലുള്ള അതൃപ്തിയും എന്‍.എസ്.അറിയിച്ചിട്ടുണ്ട്.സര്‍ക്കാര്‍ നേരത്തെ […]

Local

പെരിങ്ങൊളം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍. എസ്. എസ് ക്യാമ്പ് സമാപിച്ചു

  • 28th December 2019
  • 0 Comments

പെരിങ്ങൊളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌ക്കിമിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു. കുന്നമംഗലം ഈസ്റ്റ് എ. യു. പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ചു ഗാന്ധി സ്മൃതി പരിപാടികള്‍ നടത്തി. സമാപന സമ്മേളനം പെരുവയല്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശറഫുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘ ചെയര്‍മാന്‍ വാര്‍ഡ് മെമ്പര്‍ ഷംജിത് അധ്യക്ഷം വഹിച്ചു. എ […]

error: Protected Content !!