National News

കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്;നീതി ആയോഗ് ദേശീയ ആരോഗ്യ സൂചികയിൽ , ഏറ്റവും പിന്നിൽ യൂ പി

  • 27th December 2021
  • 0 Comments

നീതി ആയോഗ് തയാറാക്കിയ സൂചികയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്.ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്.2019-20 വർഷത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. തമിഴ്‌നാടാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. തെലങ്കാനയും, ആന്ധ്രാപ്രദേശുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.ഉത്തര്‍പ്രദേശ് ആണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.എന്നാൽ ആരോഗ്യ മേഖലയിൽ ഏറ്റവും വേഗത്തിൽ വളർച്ച നേടുന്ന സംസ്ഥാനവും ഉത്തർ പ്രദേശാണെന്ന് പട്ടികയിൽ പറയുന്നു.ചെറുസംസ്ഥാനങ്ങളിൽ മിസോറാമാണ് ഏറ്റവും വേഗത്തിൽ വളർച്ച നേടിയ സംസ്ഥാനം.

error: Protected Content !!