National News

ഒന്‍പതാം ദിവസവും പെട്രോള്‍ , ഡീസല്‍ വിലയില്‍ വർധനവ്‌

  • 15th June 2020
  • 0 Comments

ന്യൂ ഡൽഹി: പെട്രോള്‍ , ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ ഒന്‍പതാം ദിവസവും വര്‍ധന. ഇന്ന് പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയും കൂട്ടി. കോവിഡ്കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ജനത്തിന്റെ നടുവോടിച്ച് ഇന്ധനവിലവര്‍ധന തുടരുകയാണ് ഇതോടെ ഒന്‍പതു ദിവസംകൊണ്ട് പെട്രോളിന് അഞ്ചുരൂപയും ഡീസലിന് നാലുരൂപ തൊന്നൂറ്റി അഞ്ചു പൈസയും കൂടി കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് എഴുപത്തിയാറു രൂപ അന്‍പത്തിയേഴു പൈസയും ഡീസലിന് എഴുപതുരൂപ എഴുപത്തിയഞ്ചു പൈസയും നല്‍കണം.

error: Protected Content !!