GLOBAL News

അമേരിക്കൻ പ്രസിഡന്‍റ് ബൈഡൻ നാളെ ഇസ്രായേലിലെത്തും;, നെതന്യാഹുവുമായി കൂടിക്കാഴ്ച

  • 17th October 2023
  • 0 Comments

ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ടെൽ അവീവിലേക്ക്. ടെൽ അവീവിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബൈഡൻ കൂടിക്കാഴ്ച നടത്തും. നയതന്ത്രതല ചർച്ചകൾക്ക് പിന്നാലെയാണ് പ്രസിഡന്‍റ് ഇസ്രായേലിലേക്ക് പോകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ അറിയിച്ചത്.ഗാസയ്ക്ക് സഹായം നൽകാനും ഇസ്രായേലും വാഷിംഗ്ടണും തീരുമാനിച്ചതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഹമാസിൽ നിന്നും മറ്റ് ഭീകരരിൽ നിന്നും തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനും ഭാവിയിലെ ആക്രമണങ്ങൾ തടയാനും ഇസ്രായേലിന് അവകാശവും കടമയും ഉണ്ടെന്നും […]

“എനിക്കീ വാക്‌സിനിൽ വിശ്വാസമുണ്ട്” ഫൈസർ-ബയോൺടെക്കിന്റെ വാക്‌സിൻ സ്വീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി

  • 20th December 2020
  • 0 Comments

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോവിഡ് വാക്‌സിൻ സ്വീകരിച്ചു. വാക്‌സിനെടുക്കുന്ന ആദ്യ ഇസ്രായേലുകാരനാണ് നെതന്യാഹു. ജനങ്ങൾക്ക് മാതൃക നൽകുന്നതിനാണ് രാജ്യത്തെ ആദ്യ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ താൻ തയ്യാറായതെന്ന് അദ്ദേഹം അറിയിച്ചു. നെതന്യാഹുവിനൊപ്പം ഇസ്രയേലിന്റെ ആരോഗ്യ മന്ത്രി യുലി എഡിൽസ്റ്റീനും ടെൽ അവീവിലെ ശെബ മെഡിക്കൽ സെന്ററിൽ നിന്ന് കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തി.കഴിഞ്ഞ ആഴ്ച മുതലാണ് ഇസ്രായേലിൽ വാക്സിൻ എത്തിത്തുടങ്ങിയത്. ഒമ്പത് ദശലക്ഷം ജനസംഖ്യയുള്ള ഇസ്രായേലിൽ മൂന്നര ലക്ഷത്തിലേറെ പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3,070 […]

മൃഗങ്ങളെപ്പോലെ അവകാശമുള്ളവരാണ് സ്ത്രീകളും: വിവാദപ്രസ്താവനയുമായി നെതന്യാഹു

  • 26th November 2020
  • 0 Comments

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. “ഇന്‍റർനാഷണൽ ഡേ ഫോർ എലിമിനേഷൻ ഓഫ് വയലൻസ് എഗെയ്ൻസ്റ്റ് വുമൺ” പരിപാടിക്കിടെ നടത്തിയ ചടങ്ങിനിടെയാണ് സ്ത്രീകളെ മൃഗങ്ങളോട് നെതന്യാഹു ഉപമിച്ചത്. നിങ്ങള്‍ക്ക് മര്‍ദ്ദിക്കാനുള്ള മൃഗങ്ങളല്ല സ്ത്രീകള്‍. നമ്മളിപ്പോള്‍ എപ്പോഴും മൃഗങ്ങളെ മര്‍ദ്ദിക്കാന്‍ പാടില്ല എന്നല്ലേ പറയാറ്. മൃഗങ്ങളോട് അനുകമ്പ കാണിക്കുന്നവരാണ് നമ്മള്‍.. സ്ത്രീകളും മൃഗങ്ങളെപ്പോലെയാണ്, കുട്ടികളും മൃഗങ്ങളെപ്പോലെയാണ്.. അവര്‍ക്കും അവകാശങ്ങളുണ്ട് എന്നായിരുന്നു പരിപാടിക്കിടെ നെതന്യാഹുവിന്‍റെ പരാമര്‍ശം. നെതന്യാഹുവിന്‍റെ ഈ പരാമര്‍ശമടങ്ങിയ വീഡിയോ ട്വിറ്ററില്‍ […]

error: Protected Content !!