ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി പൊതു ആവശ്യത്തിന് വിട്ട് നല്‍കി കതീജ
കുടിവെള്ള പദ്ധതിക്കായുള്ള ടാങ്ക് നിര്‍മിക്കാന്‍ സൗജന്യമായ് ഭൂമി വിട്ടുനല്‍കി കതീജ. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി പൊതു ആവശ്യത്തിനുവേണ്ടി വിട്ടുകൊടുത്ത കതീജയെന്ന സ്ത്രീ വലിയ പണക്കാരിയായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. മന്ത്രിയുടെയും എം.എല്‍.എയുടെയും നാട്ടുകാരുടെയും മുമ്പില്‍ വിനയാന്വിതയായി പുഞ്ചിരിച്ചുകൊണ്ട് നിന്ന അവരുടെ ജീവിതം കേട്ടപ്പോഴാണ് ആടുവളര്‍ത്തല്‍ ജീവിതോപാധിയാക്കിയ നന്‍മ നിറഞ്ഞ മനസിന്റെ പേരാണ് കതീജയെന്ന് മനസിലായത്. കാര്‍ഷിക ഗ്രാമമായ നായര്‍കുഴിയിലെയും പരിസരങ്ങളിലെയും കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ രണ്ട് കോടിയിലേറെ രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പദ്ധതിക്കു വേണ്ടി വെള്ളമെത്തുന്ന ടാങ്ക് നിര്‍മ്മിക്കാന്‍ അനുയോജ്യമായ […]
