‘തന്നെ ലൈംഗിക തൊഴിലാളിയാണെന്നും കസ്റ്റമ്മർ വിളിക്കുന്നതാണെന്നും പറഞ്ഞ് അധിക്ഷേപിച്ചു’ നടക്കാവ് സിഐക്കെതിരെ പരാതി നൽകി ട്രാൻസ്ജെൻഡർ വ്യക്തി
കോഴിക്കോട്: പരാതി നൽകാനെത്തിയ ട്രാൻസ്ജെൻഡർ വ്യക്തിയെ സിഐ അധിക്ഷേപിച്ചതായി പരാതി. ദീപ റാണിയാണ് നടക്കാവ് സിഐ ജിജീഷിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. വധഭീഷണിയുണ്ടെന്ന് പരാതി നൽകാനെത്തിയ തന്നെ ലൈംഗീക തൊഴിലാളിയാണെന്നും കസ്റ്റമ്മർ വിളിക്കുന്നതാണെന്നും പറഞ്ഞ് സിഐ അധിക്ഷേപിച്ചതായി ദീപ റാണി മാധ്യമങ്ങളോട് പറഞ്ഞു. എസ്ഐക്കെതിരെ കമ്മീഷണർക്ക് പരാതി നൽകിയതായി ദീപ പറഞ്ഞു. ദീപയെ അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ’19 ന് ഒരാൾ വിളിച്ച് ഭീഷണിപ്പെടുത്തി. അന്ന് പരാതി നൽകിയിരുന്നില്ല. ഇന്നലെ വീണ്ടും വിളിച്ച് അധിക്ഷേപിച്ചു.അമ്മയെ ഉൾപ്പെടെ ഭീഷണിപ്പെടുത്തുകയും […]
