സിപിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം’ പോലീസിന് വീഴ്ച പറ്റിയിട്ടില്ല; എംവി ഗോവിന്ദന്‍
പാലക്കാട്: കണ്ണൂര്‍ എഡിഎമ്മായ നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പൊലീസ് അന്വേഷണം കൃത്യമായ രിതിയിലാണ് മുന്നോട്ടുപോകുന്നത്. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘എകെജി സെന്ററില്‍ നിന്ന് ഒരുപരാതിയും ഉണ്ടാക്കിയിട്ടില്ല. എഡിഎമ്മിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നു. എന്തടിസ്ഥാനത്തിലാണ് വീഴ്ച പറ്റിയെന്ന് മാധ്യമങ്ങള്‍ പറയുന്നത്. പൊലീസ് അന്വേഷണം കൃത്യമായ രീതിയില്‍ മുന്നോട്ടുപോകും. പാര്‍ട്ടി വ്യക്തമായി പറഞ്ഞിട്ടുണ്ട് നവീന്‍ ബാബുവിന്റെ […]









