National News

വൃദ്ധനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് ബന്ധുക്കള്‍ ചേര്‍ന്ന് അതി ക്രൂരമായി തല്ലികൊന്നു

  • 8th August 2022
  • 0 Comments

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനും മകനും മരുമകളും ചേര്‍ന്ന് വൃദ്ധനെ അടിച്ചുകൊന്നു. ഒഡീഷയില്‍ കൊരാപുത് ജില്ലയിലെ ആദിവാസി ഗ്രാമത്തിലാണ് സംഭവം നടന്നത്. കുര്‍ഷ മാനിയാക എന്നയാളാണ് കൊല്ലപ്പെട്ടത്. ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ഇയാള്‍ മകന്റെ വീടിന്റെ ആസ്‌ബെറ്റോസ് ഷീറ്റ് തകര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ കുര്‍ഷയും മകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതോടെ കുര്‍ഷയുടെ സഹോദരന്‍, മകന്‍, മകന്റെ ഭാര്യ എന്നിവര്‍ ചേര്‍ന്ന് ഇയാളെ പിടിച്ച് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിടുകയും മരത്തടികൊണ്ട് തുടര്‍ച്ചയായി മര്‍ദ്ദിക്കുകയുമായിരുന്നു. […]

National News

നാലു വയസുകാരിയായ മകളെ അമ്മ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് താഴെക്കെറിഞ്ഞു, പിന്നാലെ ആത്മഹത്യ ശ്രമം, കുഞ്ഞു മരിച്ചു

  • 5th August 2022
  • 0 Comments

നാലു വയസുകാരിയായ മകളെ അമ്മ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു. കുഞ്ഞ് മരിച്ചു. എസ്ആര്‍ നഗറിലെ ഹൗസിങ് അപാര്‍ട്ട്മെന്റില്‍ വ്യാഴാഴ്ചയാണ് ദാരുണസംഭവം നടന്നത്. ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിനെ അമ്മ താഴേക്കെറിയുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. ദീതി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ജനനം മുതല്‍ ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. മൂന്ന് മാസം മുമ്പും കുഞ്ഞിനെ ഒഴിവാക്കാന്‍ അമ്മ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ഒരു റെയില്‍വേ സ്റ്റേഷനില്‍ കുട്ടിയെ അവര്‍ ഉപേക്ഷിച്ച് പോരുകയായിരുന്നു. എന്നാല്‍, ഇവരുടെ ഭര്‍ത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടില്‍ തിരികെ […]

National News

വര്‍ഷങ്ങള്‍ നീണ്ട പ്രണയം, തുടര്‍ന്ന് വിവാഹവും, ഹണിമൂണിനിടെ ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തിലേക്കിട്ട് ഭര്‍ത്താവിന്റെ ക്രൂരത

  • 3rd August 2022
  • 0 Comments

ഭാര്യയെ കൊന്നു വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസില്‍ യുവാവ് ചെന്നൈയില്‍ പിടിയില്‍. ചെന്നൈ സ്വദേശിയായ മദന്‍ ആണ് പൊലീസ് പിടിയിലായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ നാല് മാസം മുന്‍പാണ് പുഴല്‍ കതിര്‍വേട് സ്വദേശി തമിഴ്ശെല്‍വിയും മദനും വിവാഹിതരായത്. ഒരു മാസം മുന്‍പ് യുവതിയെ കാണാതായി. വീട്ടുകാര്‍ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അപ്പോഴാണ് ഈ വിവരം പുറത്തറിയുന്നത്. ആന്ധ്ര പ്രദേശിലെ കോണിയ പാലസ് സന്ദര്‍ശനത്തിനിടെ ഭാര്യ കടന്നുകളഞ്ഞു എന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. തുടര്‍ന്ന് […]

Kerala News

ഉറക്കെ പാട്ട് വച്ചതിനെ ചൊല്ലി തര്‍ക്കം; അനിയന്‍ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി

  • 2nd August 2022
  • 0 Comments

മൊബൈലില്‍ ഉറക്കെ പാട്ട് വച്ചതിന് അനിയന്‍ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. പാലക്കാട് കൊപ്പത്താണ് സംഭവം. കുലുക്കല്ലൂര്‍ മുളയങ്കാവില്‍ തൃത്താല നടക്കാവില്‍ വീട്ടില്‍ സന്‍വര്‍ സാബു(40)ആണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണില്‍ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയന്‍ സക്കീറുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണില്‍ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയന്‍ സക്കീറുമായി ഉണ്ടായ തര്‍ക്കത്തില്‍ അനിയന്‍ ചേട്ടനെ വിറകുകൊള്ളി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ […]

National News

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; രണ്ട് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • 28th July 2022
  • 0 Comments

യുവമോര്‍ച്ച പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ സാക്കിര്‍, ഷെഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിര്‍ത്തിയായ ബെള്ളാരയില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കര്‍ണാടകത്തിലെ ഹസന്‍ സ്വദേശിയാണ് സാക്കിര്‍. സാക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തില്‍ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്പി പറഞ്ഞു. ഉച്ചയോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക പോലീസിന്റെ കണ്ണുവെട്ടിച്ച് കേരളത്തിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് നിഗമനം. കര്‍ണാടക പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതക സംഘത്തിന് […]

National News

മംഗളൂരുവില്‍ യുവമോര്‍ച്ച നേതാവിനെ മൂന്നംഗസംഘം വെട്ടിക്കൊന്നു, കുടിപകയെന്ന് സംശയം

  • 27th July 2022
  • 0 Comments

കര്‍ണാടകയിലെ ബെല്ലാരെയില്‍ യുവമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറി പ്രവീണ്‍ നെട്ടാരുവിനെ ബൈക്കിലെത്തിയ അഞ്ജാത മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ബെല്ലാരയ്ക്ക് സമീപം കോഴിക്കടയുടെ ഉടമയായ നെട്ടാരുവിനെ ജോലികള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അജ്ഞാതരായ മൂന്നംഗ സംഘം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയെത്തിയ അക്രമികള്‍ തലയില്‍ മൂര്‍ച്ചയേറിയ നീളന്‍ കത്തിക്കൊണ്ട് വെട്ടുകയായിരുന്നു. പ്രവീണിനെ പിന്നീട് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. പ്രാദേശിക സംഘങ്ങള്‍ തമ്മിലുള്ള […]

Kerala News

നിലമ്പൂരിലെ പാരമ്പര്യവൈദ്യന്റെ കൊലപാതകം: മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ഭാര്യ അറസ്റ്റില്‍

  • 26th July 2022
  • 0 Comments

നിലമ്പൂരില്‍ പാരമ്പര്യ നാട്ടുവൈദ്യന്‍ ഷാബാ ഷരീഫിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ഭാര്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് മേപ്പാടി സ്വദേശി ഫസ്നയെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യം മനസ്സിലാക്കുന്നതിനായി, ഷാബാ ഷരീഫിനെ ഷൈബിന്‍ അഷ്‌റഫും സംഘവും 2019 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളമാണു ചങ്ങലയില്‍ കെട്ടിയിട്ടു പീഡിപ്പിച്ചത്. അടുത്ത ഒക്ടോബറില്‍ ക്രൂരമര്‍ദനത്തിനിടെ പാരമ്പര്യവൈദ്യന്‍ കൊല്ലപ്പെട്ടു. തുടര്‍ന്നു […]

Kerala News

പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, ഒരാള്‍ അറസ്റ്റില്‍

  • 26th July 2022
  • 0 Comments

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. വണ്ടുംതറ വടക്കുംമുറി അബ്ബാസ് (60) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയെത്തിയ അക്രമി സംഘം വീട് ആക്രമിച്ചാണ് അബ്ബാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ശരീരമാസകലം വെട്ടേറ്റ അബ്ബാസിനെ ഉടന്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉറങ്ങിക്കിടന്ന അബ്ബാസിനെ ഓട്ടോറിക്ഷയിലെത്തിയ സംഘം വിളിച്ചുണര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. കേസില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്. വിവാഹം നടത്തി […]

National News

ജീൻസ് ധരിക്കുന്നതിൽ എതിർപ്പ്,സംഘർഷം,18 കാരനായ ഭർത്താവ് മരിച്ചു, ഭാര്യ കസ്റ്റഡിയിൽ

  • 19th July 2022
  • 0 Comments

ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പതിനെട്ടുകാരനായ ഭർത്താവിനെ പെൺകുട്ടി കൊലപ്പെടുത്തിയെന്ന് പരാതി.ഝാർഖണ്ഡിലെ ജംതാര ജില്ലയിലാണ് സംഭവം.പെൺകുട്ടിയുടെ ഭർത്താവിന്റെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പെൺകുട്ടിയെ കസ്റ്റഡിൽ എടുത്തിട്ടുണ്ട്.ഇവരുടെ ഭർത്താവ് ജൂലൈ പതിനാറിനാണ് മരിച്ചത് . യുവതിയുമായുണ്ടായ തർക്കത്തെ തുടർന്ന് പരുക്കേറ്റ് നാല് ദിവസത്തിന് ശേഷമാണ് യുവാവ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് ഗോപാൽപൂർ ഗ്രാമത്തിൽ എത്തിയ പൊലീസ് സംഘം പതിനേഴുകാരിയായ പുഷ്പ ഹെംബ്രാമിനെ കസ്റ്റഡിയിലെടുത്തു.നാലുമാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പെൺകുട്ടിക്ക് ജീൻസ് […]

Kerala News

അട്ടപ്പാടിയില്‍ പത്തംഗ സംഘത്തിന്റെ അടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞയാളും മരിച്ചു

  • 11th July 2022
  • 0 Comments

അട്ടപ്പാടിയില്‍ 10 അംഗ സംഘത്തിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിനായകന്റെ ഒപ്പം അന്ന് ഉണ്ടായിരുന്ന, മര്‍ദനമേറ്റ സുഹൃത്ത് നന്ദകിഷോര്‍ നേരത്തെ മരിച്ചിരുന്നു. കേസില്‍ 10 പേരാണ് പ്രതികള്‍. ഇവരെല്ലാം പിടിയിലായിരുന്നു. പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോറിനും വിനായകനും മര്‍ദനമേറ്റത്. തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് മര്‍ദനത്തിലും കൊലയിലും കലാശിച്ചത്. കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച് നല്‍കാം എന്ന […]

error: Protected Content !!