ഡല്‍ഹിയില്‍ 22 കാരിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ഡല്‍ഹിയിലെ വസന്ത് കുഞ്ചിയില്‍ 22 കാരിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാജോക്രി സ്വദേശിയായ പൂജയാണ് മരിച്ചത്. കൊലപതാകം നടത്തിയതിന് ശേഷം പ്രതി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവാഹ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹത്തിന്റെ പ്രാഥമിക പരിശോധനയില്‍ കഴുത്ത് ഞെരിച്ചാണ് മരണകാരണമെന്ന് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. രണ്ട് മാസം മുന്‍പ് ഏപ്രില്‍ 22 നാണ് പൂജയും അഭിഷേകും രണ്ടാം വിവാഹം കഴിച്ചതെന്ന് […]









