‘പാര്‍ട്ടിക്ക് പോലും ആവശ്യമില്ല, കെ കെ രാഗേഷ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരണം’; പരിഹസിച്ച് കെ മുരളീധരന്‍
പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഐഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് പിന്നാലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പരിഹസിച്ച് കെ. മുരളീധരന്‍. രാഗേഷിനെ സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റരുതെന്നാണ് മുരളീധരന്റെ പരിഹാസം. രാഗേഷിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാതിരിക്കുന്നതാണ് യുഡിഎഫിന് നല്ലതെന്നും മുരളീധരന്‍ വ്യക്തമാക്കി. രാഗേഷ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതാണ് യുഡിഎഫിന് ഗുണകരമെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് യുഡിഎഫിന് രണ്ട് എംഎല്‍എമാരെ അധികമായി ലഭിച്ചതെന്നും കെ. മുരളീധരന്‍ പറഞ്ഞു. […]


