Kerala News

മുന്നാക്ക സംവരണം :മുസ്‌ലിം ലീഗിന് അവരുടെ നിലപാട് ഉണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുന്നാക്ക സംവരണ വിഷയത്തില്‍ മുസ്‌ലിം ലീഗിന് അവരുടെ നിലപാട് ഉണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോൺഗ്രസിന് കോൺഗ്രസിന്‍റേതായ നിലപാടുണ്ട്. മറ്റൊരു പാർട്ടിയുടെ നിലപാടിൽ ഇടപെടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിന് സംവരണ വിഷയത്തില്‍ നിലപാടില്ലെന്ന സിറോ മലബാര്‍ സഭയുടെ വിമര്‍ശനത്തിന് കോണ്‍ഗ്രസിന് യോജിപ്പാണെന്ന് മുല്ലപ്പള്ളി മറുപടി നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴി എണ്ണേണ്ടി വരും. […]

Kerala News

മുന്നാക്ക സംവരണത്തോട് കോണ്‍ഗ്രസിന് യോജിപ്പെന്ന് മുല്ലപ്പള്ളി

മുന്നാക്ക സംവരണത്തോട് കോണ്‍ഗ്രസിന് യോജിപ്പെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന് സംവരണ വിഷയത്തില്‍ നിലപാടില്ലെന്ന സിറോ മലബാര്‍ സഭയുടെ വിമര്‍ശനത്തിനാണ് മുല്ലപ്പള്ളിയുടെ മറുപടി. സംവരണ വിഷയത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് സി.പി.എം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. അതേസമയം മുന്നാക്ക സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ സഭ രംഗത്തെത്തി. മുന്നാക്ക സംവരണം സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി ധൃതി പിടിച്ച് നടപ്പാക്കി. മുന്നാക്ക ഉദ്യോഗസ്ഥ ലോബിയുടെ കെണിയില്‍ സര്‍ക്കാര്‍ പെട്ടുപോയെന്ന് സംശയം. സവര്‍ണ സംഘടിത ശക്തികളുടെ സമ്മര്‍ദ്ദത്തിന് […]

News

സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യ പ്രസ്താവന പാടി; മുല്ലപ്പള്ളി രാമചന്ദ്രന്‍

കോണ്‍ഗ്രസ് സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സോണിയാഗാന്ധിക്ക് കത്ത് നല്‍കിയ ശശി തരൂരിനെ എതിര്‍ത്തും അനുകൂലിച്ചും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് വാക്പോര് നടത്തുന്നതിനിടെയാണ് പരസ്യപ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണ്ണമായും അനുവദിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടി വേദികളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരാരും പരസ്യപ്രസ്താവന നടത്തരുത്. സംഘടനാപരമായ വിഷയങ്ങളില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന എഐസിസിയുടെ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.അതേ സമയം ശശി […]

error: Protected Content !!