Kerala National News

എളമരം കരീമും കെകെ രാഗേഷുമുൾപ്പടെ എട്ട് എംപിമാർക്ക് സസ്‌പെൻഷൻ

  • 21st September 2020
  • 0 Comments

കാർഷിക ബിൽ അവതരണത്തിനിടെ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് കേരളത്തിലെ രണ്ട്‌ ഇടത് മുന്നണി എം പിമാർ ഉൾപ്പടെ എട്ട് എംപിമാർക്ക് സസ്‌പെൻഷൻ. രാജ്യസഭയിലെ പ്രതിഷേധത്തെ തുടർന്നാണ് എട്ട് അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതിരിക്കുന്നത്. അതേ സമയം കാർഷിക ബിൽ അവതരണത്തിനിടെ ഉണ്ടായ പ്രതിഷേധം പരിധി കടന്നുവെന്ന് രാജ്യസഭാ ചെയർമാൻ എം.കെ വെങ്കയ്യ നായിഡു പറഞ്ഞു. എളമരം കരീം, കെകെ രാഗേഷ്, ഡെറിക് ഒബ്രിയാൻ, സഞ്ജയ് സിംഗ്, രാജു സാതവ്, രിപുൺ ബോറ, ഡോള സെൻ, സയിദ് നാസിർ ഹുസൈൻ, […]

News

കർണാടകയിലെ ബി.ജെ.പി രാജ്യസഭാംഗം കോവിഡ് ബാധിച്ച് മരിച്ചു

  • 17th September 2020
  • 0 Comments

ന്യൂഡൽഹി: ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ കർണാടകയിലെ എം പി അശോക് ഗസതി (55) കോവിഡ് ബാധിച്ച് മരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ എം.പിയാണ് അശോക് ഗസ്‌തി കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് എം.പിയെ സെപ്തംബർ 2ന് ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

News

കെ. മുരളീധരന്‍ കോവിഡ് പരിശോധന നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍

വടകര എം,പി കെ. മുരളീധരന്‍ കോവിഡ് പരിശോധന നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹത്തില്‍ പങ്കെടുത്തതിനാലാണ് ടെസ്റ്റ് നടത്തണമെന്ന നിര്‍ദേശം. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. അടുത്തിടെ കഴിഞ്ഞ അദ്ദേഹത്തിന്റെ വിവാഹത്തില്‍ എം.പിയും പങ്കെടുത്തിരുന്നു. ഇതിന് പിന്നലെയാണ് നിര്‍ദ്ദേശം. കെ മുരളീധരനും അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്നാണ് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കെ മുരളീധരന്‍ എംപി ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

Kerala

പത്തനംതിട്ട എം.പി ആന്റോ ആന്റണിയും, കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറും കോവിഡ് നിരീക്ഷണത്തിൽ .

  • 12th July 2020
  • 0 Comments

പത്തനംതിട്ട: കഴിഞ്ഞ ദിവസം ജില്ലയിൽ ആർ ടി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പത്തനംതിട്ട എം.പി ആന്റോ ആന്റണിയും, കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറും നിരീക്ഷണത്തിൽ . കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരൻ പങ്കെടുത്ത പൊതുപരിപാടിയിൽ ഇരു പേരും പങ്കെടുത്തിരുന്നു. ഇതിനെ തുടർന്നാണ് നിരീക്ഷണത്തിലേക്ക് പോയത്. നിലവിൽ കനത്ത ജാഗ്രതയാണ് ജില്ലയിൽ തുടരുന്നത് കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ 39 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പടർന്നിരിക്കുന്നത്.

Kerala News

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വീര നായകന് ആദരാഞ്ജലികൾ

കോഴിക്കോട് : സോഷ്യലിസ്റ്റ് പ്രസ്ഥാങ്ങളുടെ വീര നായകന് വിട. രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായ എം പി വീരേന്ദ്രകുമാർ. സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന്‌ കല്പറ്റയിൽ ജനനം. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി. 1987 ൽ കേരള നിയമസഭാംഗവും […]

Kerala

എൻ.പി.ആറുമായി സഹകരിക്കില്ലെന്ന സർക്കാർ തീരുമാനത്തിന് എം.പിമാരുടെ പിന്തുണ

സെൻസസ് നടപടികളുമായി സർക്കാർ സഹകരിക്കുമെന്നും ദേശീയ പൗരത്വ രജിസ്റ്റർ നടപടികളുമായി സഹകരിക്കില്ലെന്നുമുള്ള സർക്കാർ തീരുമാനത്തിന് എം.പിമാരുടെ യോഗം പിന്തുണയറിയിച്ചു. സെൻസസും എൻ.പി.ആറും തമ്മിൽ ജനങ്ങളിലും രാഷ്ട്രീയകക്ഷികളിലും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാർലമെൻറിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എം.പിമാരുടെ യോഗം വിളിച്ചത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ കോറിഡോറിന് പ്രീ-ഇൻവെസ്റ്റ്‌മെൻറ് പ്രവർത്തനങ്ങൾ നടത്തുന്നതിന് തത്വത്തിൽ അംഗീകാരം കേന്ദ്ര റെയിൽ മന്ത്രാലയം നൽകിയിട്ടുണ്ട്. ഇക്കാര്യം […]

News

ജെഎന്‍യു വിസിയെ മാറ്റണം; ബിനോയ് വിശ്വം എംപി കത്ത് നല്‍കി

ജെഎന്‍യുവില്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വിസി ജഗദീഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാലിന് സിപിഐ നേതാവ് ബിനോയ് വിശ്വം എം പി കത്ത് നല്‍കി. കഴിഞ്ഞ ദിവസം ബിനോയ് വിശ്വം ജെഎന്‍യു കാമ്പസ് സന്ദര്‍ശിച്ചിരുന്നു. വിസിയെ സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍. അതേസമയം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇന്ന് ജഗദീഷ് കുമാറുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച […]

Kerala

നകുതി വെട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ കുറ്റം ചുമത്തും

ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപി വ്യാജവിലാസത്തില്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റം ചുമത്താന്‍ അനുമതി. വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ചെന്നാണ് കേസ്. ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയത്. ക്രൈംബ്രാഞ്ച് മേധാവിയാണ് അനുമതി നല്‍കിയത്. കേരളത്തില്‍ നിന്ന് വാങ്ങിയ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ പോയി രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പോണ്ടിച്ചേരിയിലെ വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

News

സാമൂഹ്യ മുന്നേറ്റത്തില്‍ യുവാക്കള്‍ പങ്കാളികളാകണം: എം.കെ.രാഘവന്‍ എം.പി

  • 11th November 2019
  • 0 Comments

മാറിയ കാലഘട്ടത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് സാമൂഹ്യ മുന്നേറ്റത്തില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് എം.കെ രാഘവന്‍ എം.പി അഭിപ്രായപ്പെട്ടു. നെഹ്‌റു കേന്ദ്ര കോഴിക്കോട് ഈസ്റ്റ്ഹില്‍ യൂത്ത് ഹോസ്റ്റലില്‍ സംഘടിപ്പിച്ച ത്രിദിന നേത്യത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. ഗ്രാമീണ മേഖലയില്‍ വികസന രംഗത്തും ക്ഷേമ രംഗത്തും യുവാക്കളുടെ കൂട്ടായ്മകള്‍ വലിയ സംഭാവനകള്‍ ചെയ്യാന്‍ കഴിയും. കലാസാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരെ വളര്‍ത്തിയെടുക്കാന്‍ നെഹ്‌റു യുവകേന്ദ്ര ചെയ്യുന്ന ശ്രമങ്ങള്‍ മഹത്തരമാണെന്ന്  എം.പി അഭിപ്രായപ്പട്ടു. നെഹ്‌റു യുവകേന്ദ്ര ജില്ല […]

Kerala News

എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു

  • 21st September 2019
  • 0 Comments

കാസർക്കോട് : ദേശീയപാത ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമുന്നയിച്ച്‌ കാസര്‍ഗോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. 24 മണിക്കൂര്‍ നിരാഹാര സമരമാണ് അവസാനിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി നാരങ്ങാനീര് നല്‍കിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ദേശീയപാത ഉടന്‍ ഗതാഗത യോഗ്യമാക്കുമെന്ന ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം നടപ്പിലാക്കത്തതില്‍ പ്രതിഷേധിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സമരം നടത്തിയത്. ദേശീയപാതാ നവീകരണത്തിന് വേണ്ടി 3000 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി അവകാശപ്പെടുമ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് […]

error: Protected Content !!