ഞാനും ഭാര്യയും 15 ലക്ഷം അക്കൗണ്ടിലെത്താനായി കാത്തിരിക്കുകയാണ്; പാര്‍ലമെന്റില്‍ മോദിയെ ട്രോളി ലീഗ് എം.പി വഹാബ്
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുസ്‌ലിംലീഗ് എംപി പി.വി അബ്ദുൽ വഹാബ്. മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയ്ക്കായി കാത്തിരിക്കുകയാണ് എന്ന് വഹാബ് പറഞ്ഞു. ‘2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ അക്കൗണ്ടിലെത്താനായി കാത്തിരിക്കുകയാണ്. ഭാര്യയും അതിനായി കാത്തിരിക്കുന്നുണ്ട്. കുറച്ച് ആഭരണങ്ങൾ വാങ്ങണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്’ – വഹാബ് പറഞ്ഞു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് അധികാരത്തിലെത്തിയാൽ രാജ്യത്തെ എല്ലാ ജനങ്ങളുടേയും അക്കൗണ്ടുകളിൽ […]