പോക്‌സോ കേസ്; മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി കളമശ്ശേരി ക്രൈംബ്രാഞ്ച്
പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റ് രേഖപ്പെടുത്തി. . ചോദ്യം ചെയ്യലിനായി മോന്‍സണെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് മോന്‍സണെതിരെയുള്ള കേസ്. മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍വച്ച് 2019 ലാണ് പീഡനം നടന്നത്.ഇത്രയും കാലം ഭയം കൊണ്ടാണ് മോന്‍സനെതിരെ പരാതിപ്പെടാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരുന്നു. ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്‍സണ്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് വാദം. കേസില്‍ മോന്‍സണ്‍ തെളിവ് നശിപ്പിക്കാന്‍ […]

