kerala Kerala

കുഞ്ഞിന് തിളച്ചപാല്‍ നല്‍കിയ സംഭവം; അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസ്,

കണ്ണൂര്‍: അങ്കണവാടിയില്‍ നിന്ന് തിളച്ചപാല്‍ നല്‍കിയതിനെ തുടര്‍ന്ന് അഞ്ചുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ഹെല്‍പ്പര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പിണറായിലെ അങ്കണവാടി ജീവനക്കാരി ഷീബയ്ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ അങ്കണവാടി ജീവനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ അച്ചന്‍ ആരോപിച്ചു.

Kerala News

സംസ്ഥാനത്ത് മിൽമ പാലിന് വില വീണ്ടും കൂടും

  • 18th April 2023
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില വീണ്ടും കൂടും. മിൽമയുടെ പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂടുന്നത്. 29 രൂപയായിരുന്ന മിൽമ റിച്ചിന് 31 രൂപയാകും. 24 രൂപയുടെ മിൽമ സ്മാർട്ടിന് 25 രൂപയാകും. അതേസമയം ഏറെ ആവശ്യക്കാരുള്ള നീല കവർ പാലിന് വില കൂടില്ല. രണ്ടു മാസം മുൻപ് നീല കവർ പാലിന് വില കൂട്ടിയിരുന്നു. റിപൊസിഷനിങ് മിൽമ എന്ന പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വില കൂടുന്നത്. ബ്രാൻഡ് ഇമേജ് […]

Kerala News

കേരളത്തിലേക്ക് കൊണ്ടുവന്ന പാലിൽ മായം;ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ അതിർത്തിയിൽ പിടികൂടി

  • 11th January 2023
  • 0 Comments

തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ അതിർത്തിയിൽ പിടികൂടി.ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്. ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് പാൽ പിടികൂടിയത്.ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരാണ് പാൽ പിടികൂടിയത്. വാഹനം ആരോഗ്യ വകുപ്പിന് കൈമാറും. ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. പത്തനംതിട്ട ജില്ലയിലെ പന്തളം അഗ്രി സോഫ്റ്റ് ഡയറി ഫാമിലേക്ക് കൊണ്ടുവന്നതാണ് പാൽ.പാൽ കൂടുതൽ ദിവസം കേട് കൂടാതെ സൂക്ഷിക്കാൻ വേണ്ടിയാണ് ഹൈഡ്രജൻ […]

Kerala News

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ 12750 ലിറ്റര്‍ യൂറിയ കലര്‍ത്തിയ പാല്‍ പിടികൂടി

  • 18th August 2022
  • 0 Comments

കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ മായം കലര്‍ന്ന പാല്‍ പിടികൂടി. യൂറിയ കലര്‍ന്ന 12,700 ലിറ്റര്‍ പാലാണ് പരിശോധനയില്‍ പിടികൂടിയത്. മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് പാല്‍ പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നാണ് പാല്‍ കൊണ്ടു വന്നത്. പ്രാഥമിക പരിശോധനയില്‍ പാലില്‍ യൂറിയ കലര്‍ത്തിയതായി കണ്ടെത്തുകയായിരുന്നു. കൊഴുപ്പിതര പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ധിപ്പിക്കനാണ് പാലില്‍ മായം ചേര്‍ത്തത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്. തുടര്‍ നടപടിക്കായി പാല്‍ ടാങ്കര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി. ഓണം ഉള്‍പ്പെടെ ഉത്സവാഘോഷങ്ങള്‍ ആരംഭിക്കാനിരിക്കേയാണ് […]

Entertainment News

പാല്‍ ഫ്ലക്സിലൊഴിച്ച് പാഴാക്കരുത്;ദരിദ്രരായ, വിശന്നുവലയുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കു അഭ്യർത്ഥനയുമായി സൽമാൻ ഖാൻ

  • 29th November 2021
  • 0 Comments

ഏറെ നാളുകൾക്ക് ശേഷം തിയറ്ററിൽ എത്തിയ സൽമാൻ ചിത്രത്തിന് വൻവരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. തന്റെ ഫ്ളക്‌സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ പങ്കുവച്ച് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ താരം. തനിക്ക് പാലഭിഷേകം നടത്തരുത് എന്നാണ് താരത്തിന്‍റെ പുതിയ അഭ്യര്‍ഥന. ഫ്‌ളക്സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് സല്‍മാന്‍ ഖാന്‍റെ പ്രതികരണം. “ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര്‍ ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫ്ളക്സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. എനിക്ക് പാല്‍ നല്‍കണമെന്ന് അത്ര ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ […]

News

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുതകുന്ന ഉത്പ്പന്നങ്ങളുമായി മില്‍മ

കൊറോണക്കാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുതകുന്ന ഉത്പ്പന്നങ്ങളുമായി മില്‍മ. സുഗന്ധവിള ഗവേഷണ സ്ഥാപനവുമായി സഹകരിച്ചാണ് മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്, മില്‍മ ഗോള്‍ഡന്‍ മില്‍ക്ക് മിക്സ് എന്നീ ഉത്പന്നങ്ങള്‍ മലബാര്‍ മില്‍മ പുറത്തിറക്കുന്നത്.ഇത് മലബാറിലെ ക്ഷീരകര്‍ഷകരുടെ പ്രതിസന്ധിക് ഒരു പരിഹാരവുമാകുമെന്നാണ് അവകാശവാദം. മഞ്ഞള്‍, ഇഞ്ചി, കറുവപ്പട്ട എന്നീ സുഗന്ധവ്യഞ്ജനങ്ങളിലെ ബയോ ആക്ടീവുകള്‍ ശാസ്ത്രീയമായി വേര്‍തിരിച്ചെടുത്ത് പാലില്‍ ചേര്‍ത്താണ് ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്നത്. ക്ഷീര കര്‍ഷര്‍ക്കും സുഗന്ധവിള കര്‍ഷകര്‍ക്കും പുതിയ വിപണി കണ്ടെത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

News

മില്‍മ പാല്‍ വിലവര്‍ധനയില്‍ അന്തിമ തീരുമാനമായിട്ടില്ല;മില്‍മ ചെയര്‍മാന്‍

  • 29th February 2020
  • 0 Comments

മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മില്‍മ ചെയര്‍മാന്‍ പിഎ ബാലന്‍ മാസ്റ്റര്‍. ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ ത മറ്റ് വഴികളുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ലിറ്ററിന് 6 രൂപ വരെ വര്‍ധിപ്പിക്കണമെന്നായിരുന്നു് നിര്‍ദേശം. ബോര്‍ഡ് യോഗത്തിന് ശേഷം മില്‍മ ക്ഷീരവികസന മന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യും. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ബോര്‍ഡ് യോഗശേഷം പാല്‍ വില വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തേക്കും. അന്തിമ തീരുമാനം സര്‍ക്കാരിന്റെതാണ്. എന്നാല്‍, ആറ് മാസം […]

News

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പാല്‍ക്കവറുകള്‍ ശേഖരിക്കുന്ന പദ്ധതിയുമായി മില്‍മ

  • 12th December 2019
  • 0 Comments

അടുത്തവര്‍ഷം മുതല്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പാല്‍ക്കവറുകള്‍ ശേഖരിക്കുന്ന പദ്ധതിയുമായി മില്‍മ. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പാല്‍ക്കവറുകള്‍ ശേഖരിക്കാന്‍ ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി വീടുകളില്‍ വൃത്തിയാക്കിയ പാല്‍ക്കവര്‍ കുട്ടികള്‍ സ്‌കൂളിലെത്തിക്കും. അവിടെനിന്ന് കുടുംബശ്രീ വഴി ക്ലീന്‍കേരള മിഷന് കൈമാറുകയുെ ചെയ്യുന്നതാണ് പദ്ധതി. ഇതിനായി വേണ്ടി സ്‌കൂള്‍ പി.ടി.എയ്ക്കോ സ്‌കൂളിനോ ചെറിയ തുക കൊടുക്കുകയും ചെയ്യും.

News

ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഡെയറില്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കി മില്‍മ

  • 28th November 2019
  • 0 Comments

ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായി ഡോ. വര്‍ഗ്ഗീസ് കുര്യന്റെ ജന്മദിനത്തോടനുബന്ധിച്ച് മില്‍മയുടെ കോഴിക്കോട് ഡെയറിയില്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്. 25,26,27 തിയ്യതികളിലായി ആയിരക്കണക്കിന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, വീട്ടമ്മമാരും ഡെയറി പ്ലാന്റ് സന്ദര്‍ശനം നടത്തി. സന്ദര്‍ശകര്‍ക്ക് ക്ഷീര കര്‍ഷകരുടെ ഉടമസ്ഥതയിലുളള സഹകരണ പ്രസ്ഥാനമായ മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിനും, ക്ഷീര സംഘങ്ങള്‍ മുഖേന കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാല്‍, പാസ്ചുറൈസ് ചെയ്ത് വിവിധ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതടക്കമുളള കാര്യങ്ങള്‍ നേരിട്ട് കാണുവാനുമുളള സൗകര്യമൊരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ക്ഷീരമേഖയെക്കുറിച്ചുളള അറിവ് പകര്‍ന്ന് നല്‍കാനും, […]

Kerala Local

സംസ്ഥാനത്ത് ഇന്ന് മുതല്‍ മില്‍മ പാല്‍ വില കൂടും; ലിറ്ററിന് നാല് രൂപ വര്‍ധനവ്

  • 19th September 2019
  • 0 Comments

ഇന്ന് മുതല്‍ മില്‍മ പാല്‍ വിലയില്‍ വര്‍ധന. ലിറ്ററിന് നാല് രൂപയാണ് വര്‍ധിക്കുക. പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കും. മില്‍മ ഭരണസമിതി യോഗമാണ് വില കൂട്ടാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. 16 പൈസ ക്ഷീരസംഘങ്ങൾക്കും 32 പൈസ ഏജന്റുമാർക്കും മൂന്നുപൈസ ക്ഷീരകർഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകൾക്കും ഒരുപൈസ പ്ലാസ്റ്റിക് നിർമാർജനത്തിനും മൂന്നുപൈസ കാലിത്തീറ്റ വിലനിയന്ത്രണ ഫണ്ടിലേക്കും നൽകും. അതേസമയം പാലിന്റെ ഗുണനിലവാരം ഉറപ്പാക്കും. ഇതിന്റെ ഭാഗമായി നാഷണൽ പ്രോജക്ട് […]

error: Protected Content !!