ആലപ്പുഴയിൽ തുണിക്കടക്ക് തീപിടിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടം
ആലപ്പുഴ മാന്നാർ പരുമലയിൽ വൻ തീപിടുത്തം. മെട്രോ സിൽക്‌സ് എന്നതുണിക്കടക്കാണ് തീ പിടിച്ചത്. രണ്ടാം നിലയിൽ നിന്ന് തുടങ്ങിയ തീ സമീപത്തെ ഗോഡൗണിലേക്കും പടർന്നു. പുലർച്ചയോടെയാണ് സംഭവം നടന്നത്. സമീപത്തെ പള്ളിയിൽ പ്രാർത്ഥനക്കെത്തിയവരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് ഉടമയെ അറിയിക്കുകയും ഫയർഫോഴ്സിനെ അറിയിക്കുകയും ചെയ്തു.ഷോർട്ട് സർക്യൂട്ടാണ് തീപടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ.
