ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ തൈകള്‍ നട്ടുപിടിപ്പിച്ചാല്‍ മരങ്ങള്‍ വളരില്ല;തടഞ്ഞ് അധ്യാപകന്‍ അന്വേഷണം
ആര്‍ത്തവമുള്ള വിദ്യാര്‍ത്ഥിനികളെ മരം നടല്‍ പദ്ധതിയില്‍ നിന്നും മാറ്റി നിര്‍ത്തിയതായി ആരോപണം.മഹാരാഷ്ട്രയിലെ നാസിക്കിലെ സർക്കാർ സ്കൂളിലെ അധ്യാപകനെതിരെയാണ് വിദ്യാർത്ഥിനികളുടെ പരാതി. പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ തൈകള്‍ നട്ടുപിടിപ്പിച്ചാല്‍ മരങ്ങള്‍ വളരില്ലെന്ന് പറഞ്ഞാണ് അധ്യാപകന്‍ തങ്ങളെ തടഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പരാതി നല്‍കിയത്.പരാതി നൽകിയ പെൺകുട്ടിയുടെയും മറ്റ് വിദ്യാർത്ഥിനികളുടെയും മൊഴി രേഖപ്പെടുത്തും. കൂടാതെ സ്കൂളിലെ അധ്യാപകർ, സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് ആദിവാസി ക്ഷേമ വകുപ്പ് കമ്മീഷണർ സന്ദീപ് ഗോലത് പറഞ്ഞു. […]
