മേഘാലയില്‍ കോൺഗ്രസിന് തിരിച്ചടി;12 എംഎൽഎമാർ പാർട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍
മേഘാലയില്‍ 17 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്.മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ ഉള്‍പ്പെടെയുള്ളവരാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായി മാറി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും മുന്‍ ഹരിയാന പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാറും പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.സാങ്മ പാര്‍ട്ടി വിടുമെന്ന് നേരത്തെ തന്നെ സൂചന ഉണ്ടായിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തുകയായിരുന്നു. പാര്‍ട്ടിയുമായി അദ്ദേഹത്തിന് […]
