പാലക്കാട് 161 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍
പാലക്കാട് > 161 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ. മൂന്നിയൂർ പാറക്കടവ് കുന്നത്തേരി സ്വദേശി അഷറഫിനെ (39) ഒലവക്കോട് താണാവിൽ നിന്നാണ് ടൗൺ നോർത്ത് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് വാങ്ങിയ ഇയാൾ എംഡിഎംഎ മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പിടിയിലായത്. ഈ വർഷം ആദ്യമായാണ് ഇത്രയധികം എംഡിഎംഎ ഒരാളിൽ നിന്ന് പിടികൂടുന്നത്. മലപ്പുറത്ത് ലഹരി എത്തിക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായ അഷറഫ് എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പട്ടാമ്പി, […]









