തെരുവ് നായ്ക്കളെ പിടിക്കാൻ നിലവിലെ നിയമം പര്യാപ്തമല്ല; എം ബി രാജേഷ്
തെരുവ് നായ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശെരിയല്ലന്ന് മന്ത്രി എം ബി രാജേഷ്. തെരുവുനായ്ക്കളെ പിടിക്കാൻ നിലവിലെ നിയമം പര്യാപ്തമല്ലെന്നും അവരുടെ വന്ധ്യംകരണത്തിന് തടസമായി നിൽക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ ചട്ടങ്ങളാണെന്നും മന്ത്രി പറഞ്ഞു.നായ്ക്കളെ നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ചട്ടങ്ങൾ മാറ്റാതെ ഫലപ്രദമായി തെരുവ് നായ വന്ധ്യകരണം നടക്കില്ല. കേന്ദ്ര ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. ഈ വസ്തുത കണ്ണ് തുറന്നു കാണാനും ജനങ്ങളോട് പറയാനും മാധ്യമങ്ങൾക്ക് […]
