‘ഓള്‍ഡ് വീഞ്ഞ് ഇന്‍ ന്യൂ കുപ്പി’മമ്മൂട്ടിയുടെ മകനാണ് ദുൽഖർ, ദുൽഖറിന്റെ വാപ്പയാണ് മമ്മൂട്ടി എന്ന് തിരിച്ചും മറിച്ചും പറയുന്നത് പോലെ
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തളളി പൊതുമരാമത്ത് മന്ത്രിയും വീണയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസ്.ആരോപണങ്ങള്‍ 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് നന്നായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും ഒരു കാലത്തും ഇല്ലാത്ത ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇപ്പോഴത്തെ ആരോപണങ്ങള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കിയതാണെന്നും റിയാസ് പറഞ്ഞു.2021 നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് പ്രചരിപ്പിച്ചതാണ് ഈ ആരോപണം. ഇത്തരം പ്രചരണങ്ങൾ ഇടതുപക്ഷത്തിന്റെ വലിയ വിജയത്തിന് കാരണമായി. ഒരുകാലത്തും […]
