kerala Kerala

തിരുവനന്തപുരം പാളയം മാര്‍ക്കറ്റ് പൊളിക്കാന്‍ ശ്രമം; നീക്കം കോടതി ഉത്തരവ് മറികടന്ന്

തിരുവനന്തപുരം: കോടതി ഉത്തരവ് ലംഘിച്ച് പാളയം മാര്‍ക്കറ്റ് പൊളിക്കാന്‍ ശ്രമം. തിരുവനന്തപുരം പാളയത്തെ കണ്ണിമേറ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യവില്‍പ്പനക്കാരെ ഒഴിപ്പിച്ചു. ഹൈക്കോടതി ഉത്തരവ് മറികടന്നാണ് കെട്ടിടം പൊളിക്കാനുള്ള നീക്കം. പുനര്‍ നിര്‍മാണത്തിനായി കടകള്‍ പൊളിച്ചു നീക്കാനുള്ള കോര്‍പറേഷന്‍ തീരുമാനത്തിന് ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ നല്‍കിയിരുന്നു. ഏപ്രില്‍ 10 വരെ വ്യാപാരികളെ കുടിയൊഴിപ്പിക്കരുതെന്നാണ് കോടതി നിര്‍ദേശം.

Kerala

പാളയം മാര്‍ക്കറ്റ് : വ്യാപാരികളും ജനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മന്ത്രി

നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പാളയം മാര്‍ക്കറ്റ് ചൊവ്വാഴ്ച തുറന്ന സാഹചര്യത്തില്‍ വ്യാപാരികളും പൊതുജനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് നെഗറ്റീവായ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും മാത്രമാണ് വ്യാപാരം നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. താപനില പരിശോധിച്ചശേഷമേ ആളുകളെ മാര്‍ക്കറ്റിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഇത്തരത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് മാത്രമേ മാര്‍ക്കറ്റ് പ്രവര്‍ത്തനം സുഗമമായി നടത്താന്‍ കഴിയുകയുള്ളൂ. അല്ലാത്ത പക്ഷം നേരത്തെ മാര്‍ക്കറ്റ് തുറന്നപ്പോഴുണ്ടായ അനുഭവം തന്നെയായിരിക്കും ഉണ്ടാവുകയെന്നും […]

News

കോവിഡ് രോഗിയുടെ സമ്പർക്കം; കുന്ദമംഗലത്തെ ഡേ മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റ് താൽക്കാലികമായി അടച്ചു

കോഴിക്കോട്: കുന്ദമംഗലത്തെ ഡേ മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റ് താൽക്കാലികമായി അടച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച മടവൂർ മുട്ടാഞ്ചേരി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ ഇവിടെ സന്ദർശനം നടത്തിയിരുന്നു. . ഇതിന്റെ ഭാഗമായി താൽക്കാലികമായി അടയ്ക്കുകയായിരുന്നു. ഇനിയൊരു അറിയുപ്പുണ്ടാകുന്ന വരെ കട തുറക്കുന്നതല്ല. ഓഗസ്റ്റ് 15 ന് ശനിയാഴ്ച വൈകീട്ട് അഞ്ചു മണി മുതൽ അഞ്ചര വരെയുള്ള സമയത്താണ് ഇദ്ദേഹം സന്ദർശനം നടത്തിയിരിക്കുന്നത്. ഈ സമയത്ത് സ്ഥാപനത്തിൽ സന്ദർശനം നടത്തിയ മുഴുവൻ ആളുകളും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ ഹെൽത്ത് ഇൻസ്‌പെക്ടർ […]

Kerala

ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിലെത്തിയ ഡ്രൈവർക്ക് കോവിഡ്

  • 20th July 2020
  • 0 Comments

കോട്ടയം: ഇന്ന് രാവിലെ നടത്തിയ ആന്റിജൻ പരിശോധനയിൽ ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിലെ ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരണം. പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത് കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കയറ്റിക്കൊണ്ടു പോകാൻ എത്തിയതായിരുന്നു ഇയാൾ. അതേസമയം, പാലാ നഗരസഭയിലെ കൗൺസിലർമാരുടെയും ജീവനക്കാരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു പരിശോധന.

Kerala

കാസർഗോഡ് കനത്ത സുരക്ഷ 10 മാർക്കറ്റുകൾ അടച്ചു

  • 11th July 2020
  • 0 Comments

കാസർഗോഡ്: സമ്പർക്കരോ​ഗികളുടെ എണ്ണത്തിൽ വർധനവ് ഉയർന്നതോടെ കാസർ​ഗോഡ് ജില്ലയിൽ മാർക്കറ്റുകൾ അടച്ചു. കാസർഗോഡ് മാർക്കറ്റിലെ നാല് തൊഴിലാളികൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ 10 മാർക്കറ്റുകൾ അടച്ചു. തൃക്കരിപ്പൂർ , കാഞ്ഞങ്ങാട്, കാലികടവ്, ചെർക്കള,കാസർഗോഡ് , നീലേശ്വരം, ഉപ്പള, മജീർപ്പള്ള എന്നിവിടങ്ങളിലെ മാർക്കറ്റുകളാണ് അടച്ചത്. ജൂലൈ 17 വരെ പ്രദേശത്തെ കടകൾ അടച്ചിടണമെന്ന് കളക്ടർ ഉത്തവിട്ടുണ്ട്. ഇന്നലെ 11 പേർക്കാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. പലരുടെയും രോഗ ഉറവിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്

Local News

ലീഗല്‍ മെട്രോളജി വകുപ്പ് ഓണക്കാല പരിശോധന

  • 7th September 2019
  • 0 Comments

ഓണക്കാല ഉത്സവ പരിശോധന ലീഗല്‍ മെട്രോളജി വകുപ്പ് കോഴിക്കോട് ജില്ലയില്‍ ശക്തമാക്കി. കോഴിക്കോട്, താമരശ്ശേരി, വടകര, കൊയിലാണ്ടി താലൂക്കുകളില്‍ പൊതുമാര്‍ക്കറ്റുകള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവ പരിശോധിക്കാന്‍ പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. 04/09/2019 മുതല്‍ 10/09/2019 വരെ പരിശോധന തുടരുന്നതാണ്. ഉപഭോക്താക്കള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനായി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍ : 8281698105 . ഇതുവരെ നടത്തിയ പരിശോധനകളില്‍ ഇരുപത്തിയഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.

Kerala Local

ഓണം ഖാദിമേള: കലക്ടറേറ്റിൽ കൗണ്ടർ തുടങ്ങി

  • 6th September 2019
  • 0 Comments

കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം ഖാദിമേള കളക്ട്രേറ്റിൽ ആരംഭിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മേള ഉദ്ഘാടനം ചെയ്തു. കലക്ടർ എസ് സാംബശിവറാവു ആദ്യവില്പന നടത്തി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേള നാളെ (സെപ്റ്റംബർ 6) വൈകിട്ട് സമാപിക്കും. രാവിലെ പത്ത് മണി മുതൽ വൈകീട്ട് അഞ്ച് വരെയാണ് മേള നടത്തുന്നത്. ഖാദി ഉല്പന്നങ്ങളായ ഷർട്ടുകൾ, മുണ്ടുകൾ, കിടക്ക വിരികൾ, തേൻ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് മേളയിൽ വില്പനക്കായൊരുക്കിയിരിക്കുന്നത്. ഉൽപ്പന്നങ്ങൾക്ക് 20 മുതൽ 30%വരെ ഡിസ്‌കൗണ്ട് […]

Kerala Local

കുതിച്ച്‌ ഉയര്‍ന്ന് സ്വര്‍ണവില

കൊച്ചി: സ്വര്‍ണ വില വീണ്ടും റിക്കാര്‍ഡില്‍. പവന് 80 രൂപ വര്‍ധിച്ച്‌ 28,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 27920 രൂപയായിരുന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 3500 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുള്ളതിനാൽ അടുത്തെങ്ങും വില വലിയ തോതില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് വിവരം.

error: Protected Content !!