എ.സി കോയ മുസ്‌ലിയാർ (61) നിര്യാതനായി

കാരന്തൂർ: മർകസ് മാനേജർ എ.സി കോയ മുസ്‌ലിയാർ (61) നിര്യാതനായി. റൈഹാൻ വാലി (ഓർഫനേജ്). പതിമംഗലം കല്ലുമുട്ടയിൽ താമസിക്കും അരിച്ചോലയിൽ സ്വദേശിയാണ് . ഭാര്യ: അലീമ മക്കൾ: ഇസ്മായിൽ ഷാർജ , ഹബീബ , ലബീബ . മയ്യിത്ത് നമസ്കാരം വൈകീട്ട് 4മണിക്ക് മർകസിൽ വെച്ച് മയ്യിത്ത് നമസ്കാരം നടക്കും. പിനീട് 5മണിക്ക് ചൂലാംവയൽ മഹല്ല് ജുമാ മസ്ജിദിൽ

News

മർക്കസ് ഐ.ടി.ഐ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു

കുന്ദമംഗലം : വിദഗ്ധരായ തൊഴിലാളികൾക്ക് മികച്ച വ്യവസായ മേഖലകളിൽ ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായി മർക്കസ് ഐ.ടി.ഐ യിൽ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഐ.ടി.ഐ യിൽ ഈ വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കുന്ന ആയിരത്തോളം ഉദ്യോഗാര്‍ത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഓട്ടോമോട്ടിവ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്, എയർ കണ്ടീഷനിംഗ്, മെക്കാനിക്കൽ, നിർമ്മാണം, ഘന വ്യവസായം, തുടങ്ങിയ മേഖലകളിൽ നിന്ന് ഇരുപതോളം പ്രശസ്ത കമ്പനികൾ തൊഴിൽ മേളയിൽ ഉദ്യോഗാര്‍ത്ഥികളെ തേടിയെത്തി. പകുതിയിലധികം ഉദ്യോഗാര്‍ത്ഥികൾക്കും കോഴ്സ് കഴിയുന്നതോടെ തൊഴിൽ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു. […]

Local

മർകസ് ബോയ്സ് സ്കൂളിൽ വായനാ വസന്തം പദ്ധതിക്ക് തുടക്കം

കുന്ദമംഗലം: വായനാ ദിനത്തോടനുബന്ധിച്ച് മർകസ് ബോയ്സ് സ്കൂളിലെ 10 ജി ക്ലാസിൽ നടപ്പിലാക്കിയ വായനാ വസന്തം പദ്ധതിക്ക് തുടക്കമായി. ക്ലാസ് അധ്യാപകനും കുട്ടികളും ഒരുമിച്ചിരുന്ന് നടത്തിയ പ്രഭാത വായനയോട് കൂടിയാണ് വായനാ വസന്തം പരിപാടിക്ക് തുടക്കമായത്. സ്കൂൾ, ക്ലാസ് ലൈബ്രറികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. എം.ടി, തകഴി, പെരുമ്പടവം, ബഷീർ, എസ് കെ, അക്ബർ, ഉറൂബ്, കമല സുരയ്യ, കേശവ് ദേവ്, ടി പത്മനാഭൻ, ഒ.വി വിജയൻ തുടങ്ങിയ പ്രശസ്തരുടെ മികച്ച പുസ്തകങ്ങളാണ് വായിക്കാൻ കുട്ടികൾക്ക് നൽകിയത്. […]

Local

മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൈവവൈവിധ്യം ഉദ്യാനം ഉദ്ഘാടനം ചെയ്തു.

കുന്ദമംഗലം: ഹരിത വിദ്യാലയത്തിന്റെ ഭാഗമായി, മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൈവ വൈവിധ്യ ഉദ്യാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ ഉല്‍ഘാടനം ചെയ്തു. സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തിലാണ് സ്‌കൂള്‍ പരിസരത്ത് വിവിധ തരം ഉദ്യാനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഔഷധ ഉദ്യാനം, ശലഭോദ്യാനം, പച്ചക്കറിത്തോട്ടം, ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക.തുടങ്ങിയ പദ്ധതികള്‍ നടപ്പില്‍ വരുത്തുക എന്ന ഉദ്യേശ ലക്ഷ്യത്തോടെയാണ് ജൈവവൈവിധ്യ ഉദ്യാനത്തിന് തുടക്കം കുറിച്ചത്. സ്‌കൂളിലെ എന്‍ എസ് എസ് ,മറ്റു ക്ലബ്ബുകളേയും സഹകരിപ്പിച്ചു കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്.പി […]

error: Protected Content !!