ഗോത്രജനതയുടെ ആഘോഷങ്ങള്‍ക്ക് മറയൂരില്‍ തുടക്കം
തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ വാരാചരണത്തിന് ഇടുക്കി ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മറയൂര്‍ കുത്തുകല്‍ കുടിയില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. ‘നിശ്ചയദാര്‍ഢ്യത്തോടെ തദ്ദേശിയ യുവത’ യെന്ന സന്ദേശമുയര്‍ത്തിയാണ് ആഗസ്റ്റ് 9 മുതല്‍ 15 വരെ വാരാചരണം നടക്കുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും ഗോത്രജനവിഭാഗങ്ങള്‍ കടന്നുവരേണ്ടതുണ്ടെന്ന് കളക്ടര്‍ പറഞ്ഞു . വിവിധ കുടികളുടെ ആശ്രയമായ മറയൂര്‍ സി.എച്ച് സി യുടെ നവീകരണത്തിന് 1.5 കോടി രൂപ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും . കുടി നിവാസികളുടെ […]
