‘മാമ്പഴക്കള്ളന്‍’ പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും;കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി
പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം.ഇത് സംബന്ധിച്ച് ഷിഹാബിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരായ നടപടിയുടെ ഭാഗമായാണ് തീരുമാനം. ക്രിമിനല്‍ പശ്ചാത്തലത്തിന്റെ പേരില്‍ ഒരു മാസത്തിനകം പിരിച്ചുവിടല്‍ നടപടി നേരിടുന്ന ആറാമത്തെ പൊലീസുകാരനാണ് ഷിഹാബ്.ഇടുക്കി എ.ആര്‍. ക്യാമ്പിലെ സി.പി.ഒ. പി.വി.ഷിഹാബിനോടാണ് പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി പോലീസ് സൂപ്രണ്ട് വി.യു.കുര്യാക്കോസ് നോട്ടീസ് നല്‍കിയത്. ഡി.ജി.പി.യുടെ നിര്‍ദേശപ്രകാരമാണിത്. 15 ദിവസത്തിനകം വിശദീകരണം നല്‍കണം.കഴിഞ്ഞ സെപ്റ്റംബർ 30ന് പുലർച്ചെയാണ് സംഭവം. കോട്ടയത്തുനിന്ന് ജോലികഴിഞ്ഞു […]
