Kerala News

പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി ആത്മഹത്യാ ശ്രമം; പ്രതി ഷോക്കേറ്റ് ചികിത്സയിൽ

  • 10th April 2023
  • 0 Comments

ചാലക്കുടിയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത ഷാജി എന്ന യുവാവാണ് സ്റ്റേഷനിൽ നിന്നിറങ്ങി ഓടി ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യാ ശ്രമം നടത്തിയത്.ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ ഷാജിക്ക് വൈദ്യുതാഘാതമേല്‍ക്കുകയും തെറിച്ച് വീണ് പരുക്കേല്‍ക്കുകയുമായിരുന്നു. സാരമായി പരുക്കേറ്റ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

error: Protected Content !!