അരങ്ങേറ്റ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച്; റെക്കോഡ് സ്വന്തമാക്കി രവി ബിഷ്‌ണോയ്
വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ട്വന്റി 20-യില്‍ നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ദേശീയ ടീമിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാകാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് രവി ബിഷ്‌ണോയ്. 4.25 എക്കോണമി റേറ്റിലായിരുന്നു ബിഷ്‌ണോയിയുടെ ബൗളിങ്. ഇന്ത്യയ്ക്കായി ട്വന്റി 20 അരങ്ങേറ്റത്തില്‍ തന്നെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുന്ന എട്ടാമത്തെ താരമെന്ന റെക്കോഡ് നേട്ടവും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിനൊപ്പം ബിഷ്‌ണോയ് സ്വന്തം പേരിലാക്കി.ദിനേഷ് […]
